Connect with us
48 birthday
top banner (1)

Featured

ഓർമയിലുണ്ട്, കാരുണ്യത്തിന്റെ ഈ കരുതൽ സ്പർശം

Avatar

Published

on

കൊല്ലം: ആൾക്കൂട്ടത്തിലൊരാളായി അവളും ഇന്നലെ തിരുനക്കര മൈതാനത്തെത്തി. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ. പേരു വെളിപ്പെടുത്താതെ അവൾ സമൂഹ മാധ്യമത്തിലെഴുതിയ ഈ കുറിപ്പ് വൈറലാവുകയാണ്. സാധാരണക്കാരായ ജനങ്ങളെ ചേർത്തു പിടിച്ച കാരുണ്യത്തിന്റെ ഈ കരുതലിന്റെ പേരാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഇളകി മറിഞ്ഞത്.
ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്,
പനി കലശലായി എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന ഒറ്റ ചിന്തയിൽ ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത ഞാൻ ഓടിക്കയറിയതാവട്ടെ സ്ലീപ്പർ കോച്ചിൽ. അന്ന്, എന്റെ കയ്യിൽ പണമായി 100 രൂപ മാത്രം. 65 രൂപയ്ക്കു ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത്, ബാക്കി 35 രൂപയിൽ 15 രൂപ, ഞാൻ ഇറങ്ങേണ്ട ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള ബസ് കൂലിയായി കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ട്രെയിനിൽ അകത്തുകൂടി ഞാൻ നടന്നു. ലഗേജിന്റെ ഭാരം മൂലം ആദ്യം കണ്ണിൽപെട്ട ഒരു ഒഴിഞ്ഞ സീറ്റിൽ തന്നെ ഇരുന്നു. വർക്കല ആകുമ്പോഴേക്കും ഇറങ്ങി, ജനറൽ കമ്പാർട്ട്മെന്റിൽ കയറാം എന്നാണ് ഞാൻ മനസ്സിൽ തീരുമാനിച്ചത്. അങ്ങനെ മൂക്ക് വലിച്ചും, കണ്ണ് തിരുമ്മിയും, ചുമച്ചുവലഞ്ഞും ഞാൻ ഇരിപ്പുറപ്പിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും എന്നെപ്പോലെ കമ്പാർട്ട്മെന്റ് തെറ്റിക്കയറിയ ചിലർ ട്രെയിനിന്റെ മുൻവശത്തേക്ക് നടക്കുന്നത് കണ്ടു. അവരുടെ പിറുപിറുപ്പിൽ നിന്നും ടിടിഇ വരുന്നുണ്ടെന്നും, ഇനി ഞാൻ ഇവിടെ ഇരുന്നാൽ ശരിയാവില്ല എന്നും സ്വയമേ മനസ്സിലാക്കി,ഞാനും ട്രെയിനിന്റെ മുൻ ഭാഗത്തേക്ക് നടന്നു. ലഗേജും വലിച്ചുകൊണ്ട് ട്രെയിനിന് അകത്തുകൂടി, കുറച്ച് ഏറെ നടന്ന് അവശയായ ഞാൻ ഇനിയും, ടിടിഇ വരുമ്പോൾ എഴുന്നേറ്റു മുമ്പോട്ട് പോകാം എന്ന് വിചാരിച്ചു വീണ്ടും മറ്റൊരു സ്ലീപ്പർ കോച്ചിൽ ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ഇരുന്ന സീറ്റിന്റെ അടിയിലായി ലഗേജ് വഴിയൊതുക്കി വെച്ചതായി ഞാൻ എന്നെതന്നെ ബോധ്യപ്പെടുത്തിക്കൊണ്ട്, ഇരുന്ന സീറ്റിൽ നിന്നും ഇടത്തേക്ക് തലതിരിച്ചതും, ഒന്ന് ഞെട്ടി.
കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ.
പനിയുടെ മൂർച്ചിതയിൽ സ്വപ്നം കാണുന്നതാണോ,എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ചുമച്ചിടറിയ എന്റേതെന്ന് തോന്നിക്കാത്ത മറ്റൊരു ശബ്ദത്തിൽ -‘ഉമ്മൻചാണ്ടി സാർ അല്ലേ’-എന്ന് ഞാൻ ഉറക്കെ ചോദിച്ചതും, -‘അതേല്ലോ’ – എന്ന് എനിക്ക് ഉത്തരം തന്നത് ഞങ്ങളുടെ എതിർ സീറ്റിൽ ഇരുന്ന അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. അദ്ദേഹത്തെ കണ്ട് ഞെട്ടിത്തരിച്ച എന്റെ മുഖത്തുനോക്കി അദ്ദേഹവും പിഎ-യും ചിരിച്ചു കൊണ്ടേയിരുന്നു.
എന്ത് സംസാരിക്കണം, അതോ ഒന്നും സംസാരിക്കാതെ ബഹുമാനപൂർവ്വം ഒതുങ്ങിയിരിക്കണമോ-യെന്നൊന്നുമറിയാതെ എന്റെ കിളി പോയി.
രാവിലെ മുതൽ രാത്രി വരെ വാർത്തയും,രാഷ്ട്രീയവും മാത്രം കാണുകയും പറയുകയും ചെയ്യുന്ന എന്റെ അപ്പന്റെ കൂടെകൂടി ഞാനും ഏറെ ഇഷ്ടപ്പെട്ടുപോയ ഒരു നല്ല മനുഷ്യൻ. ‘സാർ ആരോഗ്യമൊക്കെ എങ്ങനെ പോകുന്നു’ – ഞാൻ ചോദിച്ചു.
‘കുഴപ്പമില്ല മോളെ’ – ഉൾവലിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം എനിക്ക് ഉത്തരം നൽകിയത്. ‘സാറിന് വോയിസ് റെസ്റ്റ് ആണോ’- വീണ്ടും ഞാൻ
അദ്ദേഹം ഒന്ന് ചിരിച്ചതേയുള്ളൂ. ശേഷം അദ്ദേഹം എന്റെ പേരും, വീടും, പഠനവുമൊക്കെ തിരക്കി. അതുവരെയുണ്ടായിരുന്ന എന്റെ അവശതയൊക്കെ മറന്നു ഞാൻ ഫുൾ എനർജിയിൽ ആയിരുന്നു. വാതോരാതെ ഞാൻ സംസാരിച്ചു കൊണ്ടേയിരുന്നു.
കരുനാഗപ്പള്ളി സ്റ്റേഷൻ എത്തിയപ്പോൾ, എനിക്കും, അദ്ദേഹത്തിന്റെ പിഎ-ക്കും,പിന്നെ അദ്ദേഹത്തിന്റെ ഗാർഡായി നിന്നിരുന്ന പോലീസുകാരനും അദ്ദേഹം മൂന്ന് ചായയും കപ്പലണ്ടി മിഠായും വാങ്ങി.അദ്ദേഹമാവട്ടെ ഇടയ്ക്കിടെ പിഎ-യുടെ കയ്യിൽ ഇരുന്ന ഫ്ലാസ്കിൽ നിന്നും ചൂടുവെള്ളം മാത്രം ഊറ്റി കുടിച്ചു കൊണ്ടിരുന്നു. അങ്ങനെ നിരവധി തമാശകളും, പഴങ്കഥകളും പറഞ്ഞ്, കപ്പലണ്ടി മിഠായും പങ്കുവെച്ച്, “അടുത്ത ഇലക്ഷനിൽ എനിക്ക് ഒരു സീറ്റ് തരാമോ” എന്നുള്ള എന്റെ ചോദ്യവും കേട്ട് ഞങ്ങൾ നാലങ്കസംഘവും ചിരിച്ചു മണ്ണ്കപ്പിയ ഒരു യാത്ര.
അങ്ങനെ രസകരമായി മുന്നോട്ടു പോകുമ്പോഴാണ് എപ്പോൾ വേണമെങ്കിലും കേറി വരാമെന്ന് ഞാൻ പേടിച്ചിരുന്ന, പ്രതീക്ഷിച്ചിരുന്ന കറുത്ത കോട്ടിട്ട എന്റെ ഈ കഥയിലെ വില്ലൻ അപ്പോഴേക്കും ഞങ്ങൾക്ക് അടുത്തെത്തി ടിടിഇ.

വിയർത്ത കൈകളിൽ, ജനറൽ കമ്പാർട്ട്മെന്റിന്റെ ടിക്കറ്റ് ടിടിക്കു മുമ്പിൽ നീട്ടിപിടിച്ചുകൊണ്ട് ഞാനൊന്ന് പരുങ്ങി. ടിടിഇ എന്നോട് അധികമായി 100 രൂപ അടയ്ക്കണണെന്ന് ആവശ്യപെട്ടു. എന്റെ കയ്യിൽ ആവട്ടെ 35 രൂപയും. കയ്യിലിരുന്ന 35 രൂപ നുള്ളിപ്പെറുക്കിക്കൊണ്ടിരിക്കുമ്പോഴേക്കും, ഉമ്മൻചാണ്ടി സർ കണ്ണുകൊണ്ട് എന്തോ ഒന്ന് പിഎ-നെ ആംഗ്യം കാണിച്ചു. അപ്പോഴേക്കും
പിഎ ഒരു നൂറ് രൂപ എടുത്ത് ടിടിയുടെ കയ്യിലേക്ക് കൊടുത്തു. ഞാൻ ഉമ്മൻചാണ്ടി സാറിന്റെ മുഖത്തേക്ക് നോക്കി. ‘ഇവിടെ തന്നെ ഇരിക്ക്’ എന്ന്‌ അദ്ദേഹം എന്നെ കൈ കൊണ്ട് കാണിച്ചു. ആ സീറ്റ് എന്റേതായി എഴുതി ടിടിഇ മറ്റൊരു ടിക്കറ്റ് എന്റെ കയ്യിലേക്ക് തന്നിട്ട് പോയി. അതിനുശേഷം ഇടയ്ക്ക് എപ്പോഴോ ‘നിനക്ക് വീട്ടിലേക്ക് പോകാനുള്ള പൈസ കയ്യിലുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ ‘ഉവ്’-ന്ന് മറുപടി പറഞ്ഞു. കയ്യിൽ വീടുവരെ എത്താനുള്ള പൈസ ഉണ്ടോയെന്നു വീണ്ടും വീണ്ടും അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു.
തിരുവല്ല കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കൈപിടിച്ചു എന്റെ തലയ്ക്ക് മുകളിൽ വച്ച് കൊണ്ട് ഞാൻ പറഞ്ഞു ‘എന്നെ അനുഗ്രഹിക്കണം…’
‘അങ്ങനെ അനുഗ്രഹിക്കാനും മാത്രമുള്ള യോഗ്യത എനിക്ക് ഇല്ല മോളെ…പക്ഷേ എന്റെ പ്രാർത്ഥനയിൽ ഞാൻ എപ്പോഴും നിന്നെ ഓർക്കും തീർച്ച…’-അദ്ദേഹം പറഞ്ഞു.
അദ്ദേഹവും ചങ്ങനാശ്ശേരി സ്റ്റേഷനിൽ തന്നെയാണ് ഇറങ്ങിയത്. അദ്ദേഹത്തെ കാത്ത് ധാരാളം അനുയായികൾ പുറത്ത് നിൽപ്പുണ്ടായിരുന്നു. അവരുടെയൊക്കെ ഇടയിലൂടെ തെന്നിമാറി ഞാൻ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. കാറിൽ കയറുന്നതിനിടയിൽ അദ്ദേഹം എന്നെ കൈ ഉയർത്തി കാട്ടി. എനിക്ക് അതുമതിയായിരുന്നു.
അതാണ് ഉമ്മൻ ചാണ്ടി. മരിച്ചിട്ടും ജനസമ്പർക്കം കൊണ്ടു പൊറുതമുട്ടിപ്പോയ കേരളത്തിന്റെ സ്വന്തം ഉമ്മൻ ചാണ്ടി. ഈ യാത്രയുടെ ഓർമയ്ക്കായി, മികച്ചൊരു സാക്ഷിപത്രമായി ഇന്നും ഒരു ചിത്രമുണ്ട് എന്റെ പക്കൽ. ഉമ്മൻ ചാണ്ടിയോടൊപ്പമെടുത്ത ഈ സെൽഫി!

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured

ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു

Advertisement
inner ad

തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

Advertisement
inner ad
Continue Reading

Featured

ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

Published

on

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.

ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശ‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്ക‌രണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured