ഈ മാസം നടത്താനിരുന്ന കീം 2021 : എഞ്ചിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനം .

ഈ മാസം 24ന് നടത്താനിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 മാറ്റും .ഇതേ ദിവസങ്ങളിൽ ദേശീയ മത്സര പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ ആണ് മാറ്റം. JEEMain പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് കീമിന്റെ പരീക്ഷ നീട്ടിവെക്കാൻ സംസ്ഥാന ഉന്നത വിദ്യഭ്യാസ തയ്യറാറെടുക്കുന്നത്. ജൂലൈ 20 മുതൽ 25 വരെ തിയതികളിലും ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയുള്ള തിയതികളിലുമാണ് ജെഇഇ പരീക്ഷ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. ഇതെ സാഹചര്യത്തിലാണ് കീം പരീക്ഷ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Related posts

Leave a Comment