Connect with us
48 birthday
top banner (1)

Kuwait

കെ.ഇ.എ. മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് മാർച്ച് 1ന് : റഫീക്ക്അഹമ്മദിന് അവാർഡ്!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കെ.ഇ.എ. കുവൈത്ത് പത്തൊമ്പതാം വാർഷികം ‘മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 24’ മാർച്ച് ഒന്നിന്ന് നടക്കും. ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡിനു കുവൈത്തിലെ യുവ ബിസ്നസുകരാനും മാംഗോ ഹൈപ്പർ എം.ഡി റഫീക്ക് അഹമ്മദിനെ തിരെഞ്ഞടുത്തു. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സനിദ്ധ്യമാണ് ശ്രീ റഫീഖ് അഹമ്മദ്. മാർച്ച് ഒന്നിന്ന് നടക്കുന്ന മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 24 വേദിയിൽ വെച്ചു അവാർഡ് വിതരണം ചെയ്യും. മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ വിവിധ പരിപാടികളോടെ അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ആണ് കാസർഗോഡ് ഉത്സവ്൨൪ അരങ്ങേറുക.

പ്രശസ്ത പിന്നണി ഗായകനായ മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സിനത്ത്എന്നിവർ ചേർന്ന് ഗാനവിസ്മയം തീർക്കും. മറ്റു കല പരിപാടികളുമുണ്ടാവും. സങ്കടന നേതാക്കളും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി ചിത്രരചന, ഫാഷൻ ഷോ, മൈലാഞ്ചി ഇടൽ, ഡബ്‌സ്‌ മാഷ്, കേക്ക് നിർമ്മാണം എന്നിവയിൽ മത്സരങ്ങളും അരങ്ങേറും. ശക്തമായ സംഘടനാ അടിത്തറയും ഒട്ടേറെ പ്രവാസി വ്യവസായികളുടെ ശക്തമായ പിന്തുണയുമുള്ള കെ ഇ എ യുടെ കാസർഗോഡ് ഉത്സവ് ’24 മികച്ച ദൃശ്യ ശ്രവ്യ അനുഭവങ്ങൾ തീർക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Advertisement
inner ad

സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേർ ഇതിന്‍റെ ഗുണഭോക്താക്കളായി. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു. മൂന്നാമത്തെ സ്കൂളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്. നാട്ടിലേക്ക് തിരിച്ചു പോയ സംഘടനാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടാനുള്ള വേദി എന്ന നിലയ്ക്ക് ഹോം കമ്മറ്റി രൂപീകരിച്ചു. കുവൈത്തില്‍ കസ്രഗോഡ് ഉത്സവം നടത്തുന്നപോലെ നാട്ടില്‍ കുവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടിലുള്ള കുടുംബത്തിന് ഒരുമിച്ച് കൂടാനുള്ള ഒരു വേദിയാണിത്. ഈ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുള്ല വിദ്യാഭ്യാസ അവാർഡ് വിതരണം അരങ്ങേറുന്നു. ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർത്ഥം ആണ് കസ്രഗോഡ് ഉത്സവം നടത്തുന്നത്.

മെട്രോ മെഡിക്കൽ ഗ്രുപ്പ് കോർപ്പറേറ്റ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തില്‍ രാമകൃഷ്ണന്‍ കള്ളാർ, (പ്രസിഡന്‍റ്) ഹമീദ് മധൂർ (ജനറൽ സെക്രട്ടറി), മുസ്തഫ ഹംസ (സി ഇ ഓ മെട്രോ), സലാം കളനാട് (അഡ്വൈസറി ബോർഡ്), ഫൈസല്‍ സി എച്ച് (ഓർഗനൈസിങ് സെക്രട്ടറി), ശ്രീനിവാസന്‍ (പ്രോഗ്രാം കണ്‍വീനർ), റഫീഖ് ഒളവറ മീഡിയ കൺവീനർ) സുരേന്ദ്രൻ മുങ്ങത്ത് (ജോയിന്റ് കൺവീനർ) എന്നിവർ പങ്കെടുത്തിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈത്ത് കെഎംസിസി സംയുക്ത ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി വയനാട് പാലക്കാട്‌ തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപ തെരെഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് , സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പിഎന്നിവർക്ക് പുറമെ ഒഐസിസിനേതാക്കളായ വയനാട് ജില്ലാ പ്രസിഡന്റ്‌ അക്‌ബർ വയനാട്, പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ഇസ്മായിൽ ഐ കെ, തൃശൂർ ജില്ലാ പ്രസിഡന്റ്‌ ജലിൻ തൃപ്രയാർ എന്നിവരും സംസാരിച്ചു.

കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി, പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അജ്മൽ വേങ്ങര എന്നിവരും ആശംസകൾ നേർന്നു. സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ് ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതാരായിരുന്നു. ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ദാരിമി സ്വാഗതവും പാലക്കാട്‌ ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.

Continue Reading

Kuwait

ഫോക്ക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2024 നവംബർ 8 നു വൈകുന്നേരം മൂന്നു മണി മുതൽ അഹമ്മദി ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പത്ത്, പ്ലസ് ടു ക്‌ളാസിൽ ഉന്നത വിജയം നേടിയ ഫോക്ക്‌ മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണവും സാംസ്‌കാരിക സമ്മേളനത്തിൽ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക, സിങ്ങർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറുന്നതാണ്‌. ഫോക്ക്, വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് കുവൈത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ മുസ്‌തഫ ഹംസ അർഹനായി. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കണ്ണൂർ മഹോത്സവം 2024, വേദിയിൽ അവാർഡ് കൈമാറും.

ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് ഗോൾഡൻ ഫോക് അവാർഡിന് മുസ്‌തഫ ഹംസയെ തിരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനായുള്ള പ്രൊജക്റ്റും വയനാടിനുള്ള ഒരു കൈത്താങ്ങുമാണ് ഈ മഹോത്സവത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഫഹഹീൽ കാലിക്കറ്റ്‌ ലൈവ് റെസ്റ്ററന്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി വി, ഗോൾഡൻ ഫോക്ക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kuwait

പേരാമ്പ്ര മണ്ഡലം കെ എം സി സി ‘തംകീൻ – 2024 ‘ സമ്മേളന പ്രചരണം സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തംകീൻ – 2024 മ​ഹാ​സ​മ്മേ​ള​നത്തിന്റെ മണ്ഡലം ത​ല പ്ര​ചാ​ര​ണവും സി എച്ച് അനുസ്മരണവും ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോ റിയത്തിൽ ചേ​ർന്നു. മണ്ഡലം പ്രസിഡന്റ് ആർ കെ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി ഉൽഘടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ റസാഖ് വാളൂർ സി എച്ച് അനുസ്മരണപ്രഭാഷണം നടത്തി.ജില്ലാ മണ്ഡലം നേതാക്കളായ അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി, അസീസ് നരക്കോട്ട്, അനുഷാദ് തിക്കോടി, താഹിർ കുറ്റ്യാടി, റഫീഖ് എരവത്ത്, നജീം സബാഹ , ഖലീൽ ടി പി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

Continue Reading

Featured