Global
ആവേശജ്വലം; കെ.ഇ.എ ‘കാസർഗോഡ് ഉത്സവ് ‘സമാപിച്ചു

കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : കുവൈത്തിലെ കാസർഗോഡ് സ്വദേശികളുടെ പൊതു വേദിയായ കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെ.ഇ.എ.) കുവൈത്ത് 18- മത് കാസർഗോഡ് ഉത്സവ് ആവേശോജ്ജ്വലമായ പരിപാടികളോടെ സമാപിച്ചു. സാംസ്കാരിക സമ്മേളനം കെഇഎ പ്രസിഡന്റ് പി.എ.നാസർ അധ്യക്ഷതവഹിച്ച പരിപാടി ചീഫ് പാട്രൻ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു. കെഇഎ സ്ഥാപക നേതാവ് സഗീർ തൃക്കരിപ്പൂരിന്റെ നാമധേയത്തിലുള്ള കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതും കോവിഡ് പ്രതിസന്ധിഘട്ടത്തിൽ പ്രവാസ ലോകത്തും നാട്ടിലും വലിയ രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ആയതും സംഘടനാ പ്രവർത്തനത്തിന്റെ നാഴികക്കല്ലായതായി ഉദ്ഘടാനം ചെയ്തുകൊണ്ട് സത്താർ കുന്നിൽ പറഞ്ഞു. ‘കാസർഗോഡ് ഉത്സവിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഡിജിറ്റൽ സുവനീർ പ്രകാശനം ബദർ-അൽ-സമ-ഫർവാനിയ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൾ റസാക്ക് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെഇഎ കമ്മ്യൂണിറ്റി അവാർഡ് ജേതാവായ ബിഇസി എക്സ്ചേഞ്ച് കൺട്രി ഹെഡ് മാത്യു വർഗ്ഗിനെ ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി. ചെയർമാൻ ഖലീൽ അഡൂർ, വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര എന്നീവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
2023-24 വർഷത്തേക്കുള്ള മെംബർഷിപ്പ് ക്യാമ്പയിൻ കെ.ഇ.എ യുടെ മുതിർന്ന അംഗം മന്നിയത്ത് അബ്ദുള്ള മെയ്തിൻ കുഞ്ഞിക്ക് നൽകി കൊണ്ട് പ്രസിഡന്റ് പി.എ.നാസർ ഉത്ഘാടനംചെയ്തു. പരിപാടിയിൽ കുട്ടികൾക്കുള്ള ഗെയിംസ്, പായസം, മൈലാഞ്ചിയിടൽ, മാപ്പിളപ്പാട്ട്, എരിയ അംഗങ്ങൾക്കുള്ള ഗ്രൂപ്പ് സോങ്ങ് എന്നീ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തിരുന്നു. മത്സരങ്ങൾക്ക് സലാം കളനാട്, രാമകൃഷ്ണൻ കളളാർ, ഹമീദ് മധൂർ,നാസർ ചുള്ളിക്കര, സമീയുള്ള , ഫൈസൽ സി എച്, പുഷ്പരാജൻ, സൈദാ ആബിദ, ആയിഷ സലാം, റഹീം ആരിക്കാടി, ശിൽപ രാജേഷ് എന്നിവർ നേതൃത്വം നൽകി. കെഇഎ ബാന്റ് അവതരിപ്പിച്ച ഗാനമേള, അംഗങ്ങളുടെ ഒപ്പന, തിരുവാതിര, ബദർ അൽ സമ സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ഡികെ ഡാൻസിന്റെ ഫ്ലാഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. പ്രശസ്ത സിനിമ പിന്നണി ഗായകരായ വിവേകാനന്ദ്, അനിത ഷേഖ്, സിങ്ങിങ് കപ്പിൾസ് റമീസ് – റിയാന, എന്നീവർ നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് നവ്യാനുഭവമായി.
അരിജുൽ ഹുദ മനേജിംഗ് ഡയറക്ടർ നിസാർ മയ്യള, മുനവ്വർ മുഹമ്മദ് , മുനീർ കുണിയ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുംന്തല ,സുബൈർ കാടംങ്കോട്, ശ്രീനിവാസൻ, നൗഷാദ് തിഡിൽ , സത്താർ കൊളവയൽ, ജലീൽ ആരിക്കാടി, യാദവ് ഹോസ്ദുർഗ്ഗ് , ഏരിയ ഭാരവാഹികൾ എന്നിവർ വേദിയെ ധന്യമാക്കി. കാസർഗോഡ് ഉത്സവ് പ്രോഗ്രം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് സ്വാഗതവും കൺവീനർ ഹനീഫ് പാലായി നന്ദിയും പറഞ്ഞു. രാജി സൈമേഷ് പരിപാടികൾ ക്രോഡീകരിച്ചു.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
Featured
സംസ്ഥാന ബജറ്റ് ഇന്ന്, കടലാസ് രഹിതം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിനാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. കടലാസുരഹിത ബജറ്റ് ആയതിനാൽ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിച്ചിട്ടുണ്ട്. ബജറ്റ് രേഖകൾ സമാജികർക്കും മാധ്യമ പ്രവർത്തകർക്കും ലഭിക്കുന്നതിനൊപ്പം പൊതു ജനങ്ങൾക്കും ലഭ്യമാകും.
ജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ‘കേരള ബജറ്റ്’ മൊബൈൽ ആപ്ലിക്കേഷനുണ്ട്. ആൻഡ്രോയിഡ്, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികളുമുണ്ടാകുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login