Kerala
കെഡിപി കലാജാഥയ്ക്ക് നാളെ തുടക്കം
കൊച്ചി: കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിക്കുന്ന ‘ജയഭേരി’ രാഷ്ട്രീയ കലാജാഥയ്ക്ക് നാളെ മറൈന്‍ഡ്രൈവില്‍ തുടക്കമാവും. പ്രതിപക്ഷനേതാവ് വി.ഡി സതീശന് കലാജാഥ ഫ്ലാഗ് ഓഫ് ചെയ്യും. മറൈന്‍ ഡ്രൈവ് ഐ.ജി. ഓഫീസിന് എതിര്‍വശം രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെഡിപി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു അദ്ധ്യക്ഷത വഹിക്കും. പാലാ എംഎല്‍എ മാണി.സി.കാപ്പന് മുഖ്യ പ്രഭാഷണം നടത്തും. ടി.ജെ.വിനോദ് എംഎല്‍എ, ഡൊമനിക് പ്രസന്റേഷന്, മുഹമ്മദ് ഷിയാസ്, സുള്‍ഫിക്കര്‍ മയൂരി, കടകംപള്ളി സുകു, ബാബു തോമസ്, സിബി തോമസ്, സാജു എം ഫിലിപ്പ്, സുരേഷ് വേലായുധന്, പ്രദീപ് കരുണാകരന് പിള്ള, ലത മേനോന്, പി.എസ്.പ്രകാശന്, ഏലിയാസ് മണ്ണപ്പള്ളി, എന്‍.ഒ.ജോര്‍ജ്ജ്, അഡ്വ.സുജ ലക്ഷ്മി, മന്‍സൂര്‍ റഹ്മാനിയ, നവീന്‍ ശശിധരന്, തുടങ്ങി യുഡിഎഫിന്റെയും കെഡിപിയുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. കലാജാഥ ഏപ്രില്‍ 12 മുതല്‍ 24 വരെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും.
Kerala
വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കും: വി ഡി സതീശൻ
പാലക്കാട്: വരുന്ന തെരഞ്ഞെടുപ്പിൽ വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെയും അദ്ദേഹം ഉയർത്തി കാട്ടുന്ന രാഷ്ട്രീയത്തെയും നെഞ്ചിലേറ്റിയിരിക്കുന്നു. പാലക്കാട് മാത്രമല്ല ചേലക്കരയും യുഡിഎഫ് തിരികെ പിടിക്കും. അത്രമേൽ പിന്തുണ കേരളമാകെ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നു. ഈ സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ പ്രതിഷേധിക്കുവാൻ ജനങ്ങൾ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിപിഎം സഹയാത്രികർ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവ് പോലും ഈ ഭരണത്തെ ജനങ്ങളും പ്രവർത്തകരും മടുത്തതായി തുറന്നു കാട്ടിയിരുന്നു. നാട്ടിൽ വർഗീയത ആഴത്തിൽ പടർത്തി മതേതര ജനാധിപത്യ ചേരിയെ തകർക്കുവാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം യുഡിഎഫ് ആണ് നയിക്കുന്നത്. രണ്ടാമത് എത്തുവാൻ വേണ്ടി അല്ല സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിലകൊള്ളുന്നത്. മറിച്ച് ബിജെപിയുടെ വിജയത്തിനുവേണ്ടി വഴിയൊരുക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. കേരളത്തിൽ സംഘപരിവാറിന് ഒരു ഇടം ഉണ്ടാക്കി നൽകുവാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനും സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന് എതിരായിട്ടുള്ള ജനവിധിയാകും പാലക്കാട് നൽകുക. യുഡിഎഫിന് എല്ലാകാലത്തും നെഞ്ചിലേറ്റിയ പാലക്കാട്ടെ ജനത രാഹുലിനെ ഉജ്വലഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റത്തിനുള്ള തിരികൊളുത്തിലാകും ഇവിടുത്തെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോരിച്ചൊരിയുന്ന മഴയിലും, ചോരാത്ത ആവേശവുമായി യുഡിഎഫ് റോഡ് ഷോ
പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കപ്പെട്ട റോഡ് ഷോ മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങിയത്. റോഡ് ആരംഭിച്ച് കുറച്ചു സമയത്തിനകം കനത്ത മഴ പെയ്തെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ആവേശത്തിരയിളക്കി റോഡ് ഷോ വലിയ മുന്നേറ്റമായി. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് റോഡ് ഷോ മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ, എൻ ഷംസുദ്ദീൻ എംഎൽഎ, പി കെ ഫിറോസ്, മരക്കാർ മാരായമംഗലം, സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Kasaragod
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം 6 ആയി
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര് വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News17 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login