Connect with us
lakshya final

Kuwait

കെ.ഡി.എൻ.എ. വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് കൾ നൽകി !

Avatar

Published

on

;

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കൾ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ ആണ് എയർ ബെഡ്ഡുകൾ വിതരണം ചെയ്തത് .നാട്ടിലുള്ള കെ. ഡി. എൻ. എ . നേതാക്കളും സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് വിതരണം കോ ഓർഡിനേറ്റ ചെയ്തു. (ചിത്രം: ആലിക്കോയ (കെയർ മാത്തോട്ടം), ഷാഫി (ദൃഷ്ടി ചാക്കും കടവ് ) എന്നിവർ ഷാഹിന സുബൈർ ൽ നിന്നും എയർ ബെഡ്ഡുകൾ സ്വീകരിക്കുന്നു.)

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഭക്ഷണ ക്രമത്തിൽ തിന വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് അംബാസിഡർ ആദർശ് സ്വൈക !

Published

on


കുവൈറ്റ് സിറ്റി : ഭക്ഷണ ക്രമത്തിൽ തിന വിഭവങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് ബഹു ഇന്ത്യൻ അംബാസിഡർ ശ്രീ ആദർശ് സ്വൈക അഭിപ്രായപ്പെട്ടു. ‘ലുലു ഫുഡ് ഫെസ്റ്റ് ന്റെ ഭാഗമായി വിവിധ ഭക്ഷ്യ വിഭാഗങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനത്തോടനു ബന്ധിച്ച തിന വിഭവങ്ങളുടെയും മറ്റു ഭക്ഷ്യോൽപ്പന്നങ്ങളുടെയും പ്രദർശനം നടന്നു കണ്ടശേഷം സംസാരിക്കുകയായിരുന്നു ബഹു അംബാസിഡർ . ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ഔട്ട്‌ലെറ്റിൽ ആയിരുന്നു ഗംഭീരമായ സമ്മാന വിതരണ ചടങ്ങ് നടന്നത്. ഫെസ്റ്റിവലിന്റെ വിജയത്തിൽ അഭിനന്ദി ക്കുകയും മത്സരങ്ങളിലെ വിജയികളെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.കുവൈത്തിലുടനീളമുള്ള എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും മില്ലറ്റ്‌സുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ കാര്യം ബഹു അംബാസിഡർ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും നടക്കുന്ന അന്താരാഷ്ട്ര മില്ലറ്റ് പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു, ഈ സുപ്രധാന സംഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷി ക്കുന്ന തിനുമുള്ള ഇന്ത്യൻ എംബസിയുടെ പരിശ്രമം അദ്ദേഹം എടുത്തു പറഞ്ഞു.വരാനിരിക്കുന്ന മാസങ്ങ ളിൽ മില്ലറ്റുമായി ബന്ധപ്പെട്ട ആകർഷകമായ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ പോഷകഗുണമുള്ള മില്ലറ്റുകൾക്ക് പ്രധാന പങ്കുണ്ട്.


മെയ് 24 ന് ആരംഭിച്ച ലുലു ഫുഡ് ഫെസ്റ്റ്, കുവൈറ്റിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലുമുള്ള ഭക്ഷണപ്രേമികളെ ആകർഷിച്ചു. ഉയർന്ന നിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ അതിശയിപ്പിക്കുന്ന വിലകളിൽ പ്രദർശിപ്പിച്ച് ആവേശകരമായ മത്സരങ്ങളും ലുലു ഗ്രുപ്പ്സംഘടിപ്പിച്ചു.
അറബിക്, ഇന്ത്യൻ, ഇറ്റാലിയൻ, ഫിലിപ്പൈൻ, കോണ്ടിനെന്റൽ വിഭവങ്ങളിൽ പാചക മത്സരങ്ങളും മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിലും പങ്കെടുക്കുന്നവർക്ക് അവരുടെ പാചക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടായിരുന്നു. ‘വൗ ദി മാസ്റ്റർ ഷെഫ്’, ‘കേക്ക് ചലഞ്ച്’, ‘ജൂനിയർ ഷെഫ്’, ‘ബാരിസ്റ്റ കോണ്ടസ്റ്റ്’ തുടങ്ങിയ ആവേശകരമായ മറ്റ് മത്സരങ്ങളുംനടക്കുകയുണ്ടായി. തിന വിഭവങ്ങൾഉപയോഗിച്ച് ഒരു പ്രത്യേക ഭക്ഷണ മത്സരവും ഫുഡ് ഫെസ്റ്റിവലി നോടനുബന്ധിച്ച് നടക്കുകയുണ്ടായി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 100, 75, 50 കുവൈറ്റ് ദിനാർ എന്ന കണക്കിൽ ഉദാരമായ സമ്മാന വൗച്ചറുകൾ സമ്മാനിച്ചു.

Advertisement
inner ad


ഭക്ഷണപ്രേമികളുടെ ഇഷ്ട്ടകേന്ദ്രമായ ലുലു ഹൈപ്പർമാർക്കറ്റ് ഇത്തരം ഭക്ഷ്യോത്സവ ങ്ങളിലൂടെ അതിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നത് തുടരുകയാണ് .

Continue Reading

Kuwait

ലോക പരിസ്ഥിതി ദിനം കെ കെ എം എ വിപുലമായി ആചരിക്കുന്നു !

Published

on

കുവൈറ്റ്‌ സിറ്റി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ 5 ന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേരളത്തിൽ
ആറായിരം ഫലം കായ്ക്കുന്ന തൈകൾ നട്ടു കൊണ്ട് കേരളത്തിലേ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും, ഗ്രാമങ്ങളിലും വ്യാപകമായ പ്രവർത്തനങ്ങൾക്ക് കെ കെ എം എ രൂപം നൽകി. കെ കെ എം എ പ്രവാസി മിത്രം വിഭാഗമാണ് ഈ പ്രവർത്തനം ക്രോഡീകരിക്കുന്നത്.

ലോക നിലനില്പിനായ വരണ്ട്, വറുതിയായി മാറുന്ന നാടിന്റെ ദുരവസ്ഥക്ക് ഒരു കരുതലായി ഭാവി തലമുറയുടെ ആരോഗ്യമുള്ള മുന്നേറ്റത്തിനായി ഐക്യ രാഷ്ട്ര സഭയുടെ സന്ദേശം ഉൾക്കൊണ്ട്‌ കൊണ്ട് ലോക സമൂഹത്തിന്റെ പരിസ്ഥിതി ദിനചാരണത്തിനൊപ്പം ചേർന്ന് കൊണ്ട് ഒരു കരുതലായി
‘ഒരു മരം, ഒരു വരം, ഒരു വാരം’
എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ച് കെ.കെ.എം.എ യും അണിചേരുന്നു
ഈ പ്രവാസ ഭൂമികയിലും ഓരോരുത്തരും താമസ്സിക്കുന്ന സ്ഥലത്ത് സാധ്യമാകുമെങ്കിൽ ഫലം കായ്ക്കുന്ന ഒരു തൈ നട്ട് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമാവണമെന്ന് കെ കെ എം എ ഒരു വാർത്ത കുറിപ്പിൽ അഭ്യർത്ഥിച്ചു.

Advertisement
inner ad
Continue Reading

Britain

കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് അനുവദിക്കണം: പ്രതിപക്ഷ നേതാവ് കത്തയച്ചു

Published

on

കൊച്ചി: ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. ഓണം, റംസാൻ, ക്രിസ്മസ്, പൊങ്കൽ തുടങ്ങിയ വിശേഷ ഉത്സവ സീസണിൽ വിമാനക്കമ്പനികൾ ഒരു ലക്ഷം രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്. ഇതു സാധാരണ പ്രവാസികൾക്കു താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് താരിഫ് നിയന്ത്രിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Featured