Connect with us
48 birthday
top banner (1)

Kozhikode

കെ.ഡി.എൻ.എ. 2024 – 2025 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 – 2025 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ നിന്ന് അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി ഏറ്റുവാങ്ങി.

ജനുവരി 5 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന2024 – 2025 വർഷത്തെ മെമ്പർഷിപ് ഉത്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. 2023 ൽ കെ.ഡി.എൻ.എ മെമ്പർ ആയിരിക്കെ മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് കെ.ഡി.എൻ.എ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വീതം നൽകി. അസോസിയേഷനിൽ പെട്ടവരും അല്ലാത്തവരുമായ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ചികിത്സാ സഹായങ്ങളും നൽകുകയുണ്ടായി. കൂടാതെ കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജനറൽ കൺവീനർ ശ്യാം പ്രസാദ്, കൺവീനർ വിജേഷ് വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.ഡി.എൻ.എ മെഡിക്കൽ വിങ് വഴി നിരവധി പേർക്ക് മരുന്നുകളും മറ്റും എത്തിച്ചു നൽകുകയുണ്ടായി എന്ന് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.

Advertisement
inner ad

അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ, വൈസ്പ്രസിഡണ്ട്മാരായ അസീസ് തിക്കോടി, പ്രജു ടി.എം,വുമൻസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻഎന്നിവരെ കൂടാതെ ഷിജിത് കുമാർ, ശ്യാം പ്രസാദ്, സന്ധ്യ ഷിജിത് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. വിവിധ ഏരിയ പ്രധിനികൾ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഭര്‍ത്താവ് രാഹുല്‍ ഒന്നാം പ്രതി

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Advertisement
inner ad
Continue Reading

Kozhikode

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു

Published

on


കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇതേ തുടര്‍ന്ന് കുട്ടിയെ ഐ.സി.യു.വില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യുവി ലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് ഉള്‍പ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.

തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കും മുന്‍പ് തന്നെ ഇതാകാം രോഗമെന്നു സംശയിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു.

Advertisement
inner ad

20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്പ്ള്‍ പരിശോധനക്ക് അയക്കും. ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.

Advertisement
inner ad
Continue Reading

Kerala

സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Published

on

കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതിനെത്തുടർന്നാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

Advertisement
inner ad

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured