കെ.ഡി.എൻ.എ 2021 – 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) 2021-2023 വർഷത്തേക്കുള്ള സെൻട്രൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ കഴിഞ്ഞ  വര്ഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സന്തോഷ് പുനത്തിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈ കാലയളവിൽ മരണപ്പെട്ട കെ. ആലിക്കോയ, അൻവർ ആൻസ് തുടങ്ങിയവർക്ക് നിത്യ ശാന്തി നേർന്നുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. കൊറോണ കാലയളവിൽ സംഘടനക്ക് നിരവധി ജീവകാരുണ്യ  പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതും യോഗം സംതൃപ്തി രേഖപ്പെടുത്തി.

വെളിയാഴ്ച ഫർവാനിയയിൽ  വെച്ച് ചേർന്ന സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് 2021-2023 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത്. റിട്ടേർണിംഗ്‌ ഓഫിസറായ കെ.ഡി.എൻ.എ സ്ഥാപകാംഗം നാസർ തിക്കോടി തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ബഷീർ ബാത്ത (പ്രസിഡന്റ്) കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, പ്രജു ടി.എം (വൈസ് പ്രെസിഡന്റുമാർ) സുബൈർ എം.എം.(ജനറൽ സെക്രട്ടറി & മീഡിയ ) ഷിജിത് കുമാർ ചിറക്കൽ (ട്രഷറർ)  ഇലിയാസ്‌ തോട്ടത്തിൽ, സുരേഷ് മാത്തൂർ,സന്തോഷ് പുനത്തിൽ(അഡ്വൈസറി മെമ്പർമാർ) ഉബൈദ് ചക്കിട്ടക്കണ്ടി സെക്രട്ടറി മെമ്പർഷിപ്, അബ്ദുറഹ്മാൻ എം.പി സെക്രട്ടറി ചാരിറ്റി, ഫിറോസ് നാലകത്ത് സെക്രട്ടറി ആർട്സ് ആൻഡ് കൾച്ചർ, രാമചന്ദ്രൻ പെരിങ്ങൊളം സെക്രട്ടറി സ്പോർട്സ്, അസ്സിസ് തിക്കോടി ചീഫ് ഓഡിറ്റർ.അബ്ദുറഹ്മാൻ എം.പി, റൗഫ് പയ്യോളി, ഹനീഫ കുറ്റിച്ചിറ, മൻസൂർ ആലക്കൽ, പ്രത്യുപ്നൻ, റഹീസ് ആലിക്കോയ, സമീർ കെ.ടി, ഷംസീർ വി.എ, ഷൌക്കത്ത് അലി, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, ഷാഹിന സുബൈർ, രജിത തുളസീധരൻ  എന്നിവർ ആശംസകളും ഷിജിത് കുമാർ ചിറക്കൽ നന്ദിയും പറഞ്ഞു

Related posts

Leave a Comment