Kuwait
കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷത്തെ പത്ത് – പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളുംവിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയുമാണ് അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നി ധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Kuwait
അജ്പക് കിഴക്കിന്റെ വെനീസ് ഉത്സവ് – 2025 ഫ്ലെയർ പ്രകാശനം നടത്തി

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻഅബ്ബാസിയ ആസ്പയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലെ അമ്പിളി ദിലി നഗറിൽ വെച്ച് നടത്തുന്ന മെഗാ പ്രോഗ്രാം കിഴക്കിന്റെ വെനീസ് ഉത്സവ് – 2025 ഫ്ലയർ പ്രകാശനം ചെയ്തു. ഏപ്രിൽ 4 വെള്ളിയാഴ്ച 4 മണി മുതൽ നടക്കുന്ന പരിപാടിയുടെ ഫ്ലയർ പ്രകാശനം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി ഇ സി ഹെഡ് ഓഫ് ബിസിനസ് രാംദാസ് നായർ നിർവഹിച്ചു. അജ്പക് ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തിൽ പ്രശസ്ത മലയാള സിനിമ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ മുഖ്യ അതിഥി ആയിരിക്കും. ശ്രീരാഗ് ഭരതൻ, സോണിയ ആമോദ്, അനൂപ് കോവളം, ആദർശ് ചിറ്റാർ, ജയദേവ് കലവൂർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ലിസൻ ബാബു, കുട കൺവീനർ മാർട്ടിൻ മാത്യു, എന്നിവർ ആശംസകൾ അറിയിച്ചു. അനിൽ വള്ളികുന്നം, ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, രാഹുൽദേവ്, സജീവ് കായംകുളം, സിബി പുരുഷോത്തമൻ, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ, സാം ആന്റണി, ഷീന മാത്യു, അനിത അനില്‍, സാറമ്മ ജോൺസ്, സുനിത രവി, ബിന്ദു മാത്യു, കീർത്തി സുമേഷ്, ലക്ഷ്മി സജീവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ജിബി തരകൻ, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ, സുരേഷ് കുമാർ കെ. എസ്, ജോമോൻ ജോൺ, വിനോദ് ജേക്കബ്, ശരത് കുടശ്ശനാട്, ആദർശ് ദേവദാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.
Kuwait
കായംകുളം NRIs – ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കായംകുളം എൻ ആർ ഐസ് – കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് കെ. ജി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി വർക്കിംഗ് ജനറൽ സെക്രട്ടറി ബി. എസ് പിള്ള ഉത്‌ഘാടനം നിർവഹിച്ചു. പ്രഭാഷകനും, ഖുർആൻ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഖലീൽ, അരുൺ സോമൻ, ബിജു ഖാദർ, സജൻ ഭാസ്കരൻ, മധുകുട്ടൻ, അനീഷ് ആനന്ദ്, അമീൻ, അനീഷ് സ്വാമിദാസൻ, ഹരി പത്തിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Kuwait
കല (ആർട്ട്) സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി

കുവൈറ്റ്സൗ സിറ്റി : സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല (ആർട്ട്) ഇഫ്‌താർ വിരുന്നൊരുക്കി. മാർച്ച് 22, ശനിയാഴ്ച 5 മണിക്ക് അബ്ബാസിയ ഹൈഡെയ്‌ൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിൻ്റെ പ്രാധാന്യവും വിഷയീകരിച്ചും ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നും പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂർ പ്രഭാഷണം നടത്തി. കലാ (ആർട്) വൈസ് പ്രസിഡന്റ് അനീച്ച ഷൈജിത്, ഇഫ്‌താർ കൺവീനർ മുസ്തഫ മൈത്രി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
കല (ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ മുകേഷ്, സുനിൽ കുമാർ, രാകേഷ്, ജോണി, കനകരാജ്, അനിൽ വര്ഗീസ്, പ്രിൻസ്, ലിജോമോൻ, ഗിരീഷ് കുട്ടൻ, സന്തോഷ്, പ്രജീഷ്, ജ്യോതി ശിവകുമാർ, സന്ധ്യാ അജിത്, സിസിത ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login