Connect with us
48 birthday
top banner (1)

Kuwait

കുവൈറ്റ്‌ അമീറിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ അനുശോചിച്ചു. 

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത് അനുശോചനം രേഖപെടുത്തി. കുവൈത്തിലെ പ്രവാസി സമൂഹത്തോട് വളരെ സ്നേഹത്തോടെ പെരുമാറിയ അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ സബാഹിന്റെ വിയോഗം രാജ്യത്തിനും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണെന്നും കുവൈത്തിന്റെ ഭരണ രംഗത്ത് വ്യക്തിഗത അടയാളപ്പെടുത്തലുകൾ നടത്തിയാണ് അദ്ദേഹം വിടവാങ്ങിയത്, അദ്ദേഹത്തിന്റെ വേർപാട് മൂലം ഉണ്ടായ കുവൈത്തിന്റെ ദുഃഖത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്തും പങ്ക് ചേരുന്നതായി സംഘടന പ്രസിഡന്റ് നജീബ്. പീ. വി, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലേബർ ക്യാമ്പിലെ അഗ്നിബാധ : ദുഃഖ സാന്ദ്രതയിൽ ഒ.ഐ.സി.സി അനുശോചന യോഗം !

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി ഒ.ഐ.സി.സി കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിലാണ് അനുശോചനയാഗം
സംഘടിപ്പിച്ചത്. മെഴുകുതിരി പ്രകാശിപ്പിച്ചുകൊണ്ട് മൗന പ്രാര്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement
inner ad

നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത് , ജില്ലാ സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ , യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Kuwait

കുവൈറ്റ് ദുരന്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന

Published

on


കുവൈറ്റ്: കുവൈറ്റ് മംഗഫ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈറ്റ്്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈറ്റ്് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.

ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.

Advertisement
inner ad

കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണു നിഗമനം. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വര്‍ധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേര്‍ മാത്രമാണ്; ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എന്‍ബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

കുവൈറ്റ് തീപിടുത്തം : മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനങ്ങള്‍ കൊച്ചിയിലെത്തും

Published

on

കുവൈറ്റ്: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തുക. മരണപ്പെട്ടവരില്‍ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പുലര്‍ച്ചെ ഒരു മണിയോടെ കുവൈത്തില്‍ നിന്നു പുറപ്പെട്ടു.

മരിച്ചവരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതില്‍ കേരളത്തിലെ 23 പേരുടെയും തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളാണ് ഉള്ളത്.

Advertisement
inner ad

മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ആംബുലന്‍സുകളും പൈലറ്റ് വാഹനങ്ങളും രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറി ഡല്‍ഹിയിലേക്ക് പോകും. മൃതദേഹങ്ങള്‍ കൊച്ചിയിലെയും ഡല്‍ഹിയിലെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്.

അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്നാട് 7 , ആന്ധ്രാപ്രദേശ് 3, യുപി 3 , ഒഡീഷ 2, ബീഹാര്‍ 1, പഞ്ചാബ് 1, കര്‍ണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാര്‍ഖണ്ഡ്

Advertisement
inner ad

കുവൈറ്റ് തീപിടുത്തം : മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനങ്ങള്‍ കൊച്ചിയിലെത്തും
കുവൈറ്റ്: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തുക. മരണപ്പെട്ടവരില്‍ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പുലര്‍ച്ചെ ഒരു മണിയോടെ കുവൈത്തില്‍ നിന്നു പുറപ്പെട്ടു.

മരിച്ചവരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതില്‍ കേരളത്തിലെ 23 പേരുടെയും തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളാണ് ഉള്ളത്.

Advertisement
inner ad

മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ആംബുലന്‍സുകളും പൈലറ്റ് വാഹനങ്ങളും രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറി ഡല്‍ഹിയിലേക്ക് പോകും. മൃതദേഹങ്ങള്‍ കൊച്ചിയിലെയും ഡല്‍ഹിയിലെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്.

അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്നാട് 7 , ആന്ധ്രാപ്രദേശ് 3, യുപി 3 , ഒഡീഷ 2, ബീഹാര്‍ 1, പഞ്ചാബ് 1, കര്‍ണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാര്‍ഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

Advertisement
inner ad

1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

Advertisement
inner ad
Continue Reading

Featured