ആത്മീയ തേജസോടെ വിശ്വാസി സമൂഹത്തെ നയിച്ച പുണ്യ ജന്മമായിരുന്നു ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ; അനുശോചനവുമായി കെ സി വേണുഗോപാൽ

ആത്മീയ തേജസോടെ വിശ്വാസി സമൂഹത്തെ നയിച്ച പുണ്യ ജന്മമായിരുന്നു
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേത് എന്ന് AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ MP.

ലാളിത്യം കൊണ്ടും സ്നേഹം കൊണ്ടും സമ്പന്നമായിരുന്നു ആ ജീവിതം. നിരാലംബരേയും പാർശ്വവത്ക്കരിക്കപ്പെട്ടവരേയും മുഖ്യധാരയിലേക്കുയർത്താൻ അദ്ദേഹം എന്നും ജാഗ്രത പുലർത്തി. സഭയുടെ പുരോഗതിക്കൊപ്പം പൊതുസമൂഹത്തിൻ്റെ വളർച്ചയും സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത മതേതര മനസ്സിനുടമ കൂടിയായിരുന്നു തിരുമേനി. ക്യാൻസർ രോഗികൾക്കും കിടപ്പാടമില്ലാത്തവർക്കുമൊക്കെ ആശ്രയമാകുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു. സഭയുടെ ഭരണപരമായ കാര്യങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തിയും സമത്വത്തിനു വേണ്ടി നിലകൊണ്ടും പരിശുദ്ധ ബാവ ചരിത്രത്തിൻ്റെ ഭാഗമായി .

സമൂഹ നന്മയ്ക്കായി ആത്മീയ ജീവിതമുഴിഞ്ഞു വെച്ച കാതോലിക്കാ ബാവയുടെ നിര്യാണത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭയ്ക്കും മലയാളക്കരയ്ക്കുമുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Related posts

Leave a Comment