തിരുവനന്തപുരം: വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് തലസ്ഥാന ജില്ലയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നയിക്കുന്ന പദയാത്ര ഡിസംബർ 4, 5 തീയതികളിൽ നടക്കും. ഡിസംബർ 4ന് വൈകുന്നേരം 3.30ന്- കല്ലറ ജംഗ്ഷൻ- പ്രതിപക്ഷ നേതാവ് വിഡി സതീശൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വൈകുന്നേരം 3.35ന് -കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. പദയാത്ര ആദ്യദിവസ ഭരതന്നൂരിൽ സമാപിക്കും. ക്യാപ്റ്റനടക്കമുള്ളവർ അന്ന് ഭരതന്നൂരിൽ താമസിക്കും. രണ്ടാം ദിവസമായ ഡിസംബർ 5ന് രാവിലെ 7ന് പ്രഭാതഭേരിയോടെ ജനസമ്പർക്കം നടത്തും.
ആദിവാസി-ദളിത് വിഭാഗത്തിലെ ജനങ്ങളുമായി ആശയ വിനിമയം നടത്തും. അവർക്കൊപ്പമാണു പ്രഭാത ഭക്ഷണം. രാവിലെ 9.30 ന്‍ജി ല്ലയിലെ മലയോര പ്രദേശത്തെ 200ൽപരം ഗിരിവർഗ സെറ്റിൽമെന്റുകളിൽ നിന്നായി 350 പ്രതിനിധികൾ ആദിവാസി സംഗമത്തിൽ പങ്കെടുക്കും.
ഡിസിസി പിരസിഡന്റ് പാലോട് രവി, ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ, പോഷക സംഘനടാ നേതാക്കൾ തുടങ്ങിയവർ പദയാത്രയിൽ പങ്കെടുക്കും.