Connect with us
48 birthday
top banner (1)

Featured

നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നു: കെ.സി വേണുഗോപാൽ

Avatar

Published

on

കൊച്ചി: നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തുറന്നു പറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുന്നു.അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയത്. എല്ലാ രംഗങ്ങളിലും നിശ്ശബ്ദതയാണ്. അടുത്ത കാലത്തു കണ്ട ഒരേയൊരു പ്രതികരണം എം.ടി വാസുദേവൻ നായരുടേത് മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയേറ്റേഴ്‌സ് എറണാകുളം പി ഒസിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ രൂപപ്പെടുത്തുന്നതില്‍ നാടകങ്ങള്‍ നടത്തിയ പുരോഗമന രാഷ്ട്രീയ ഇടപെടലുകള്‍ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഭരണകൂട വിമർശനം കൈമുതലാക്കിയ കലാകാരമാരും നാടകങ്ങളും കേരളത്തിനുണ്ടായിരുന്നു. അത്തരം നാടകങ്ങൾ വീണ്ടുമുണ്ടാകണം എന്ന കോൺഗ്രസിന്റെ ഉറച്ച ചിന്തയുടെ പ്രതിഫലനമാണ് കെ.പി.സി.സിയുടെ നാടകസമിതിയായ സാഹിതി തീയേറ്റേഴ്‌സെന്ന് വേണുഗോപാൽ പറഞ്ഞു.

സാഹിതി തിയേറ്റേഴ്സ് ഒരു സ്വതന്ത്ര സംരംഭമായിത്തന്നെ നിലനിൽക്കുമെന്നും പാർട്ടിയുടെ ഒരിടപെടലുകളും അനാവശ്യമായി ഉണ്ടാവില്ലെന്ന് ഉറപ്പ് കൂനൽകുന്നതായും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് എം.എം ഹസൻ, സി.ആർ മഹേഷ് എം എൽ എ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു.15 വർഷങ്ങൾക്ക് ശേഷം സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകമാണ് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നടന്നത്. തുടർന്ന് ഹേമന്ത് കുമാറിന്റെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും നിർവഹിച്ചു.ക്യാപ്‌ഷൻ:സാഹിതി തിയേറ്റേഴ്‌സ് പാലാരിവട്ടംപി ഓ സിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിക്കുന്നു. സി.ആർ മഹേഷ് എം.എൽ.എ, എം.എം ഹസൻ, സിബി മലയിൽ തുടങ്ങിയവർ സമീപം.

Advertisement
inner ad

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured