ദേ​വാ​ല​യവും അനുബന്ധ സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയ സംഭവം അത്യന്തം രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും വിശ്വാസ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

പതിമൂന്ന് വ​ർ​ഷ​മാ​യി ദിവ്യ​ബ​ലി​യും മ​റ്റ് ആ​രാ​ധ​ന​ക​ളും ന​ട​ന്നു​വ​രു​ന്ന ഡ​ൽ​ഹി അ​ന്ധേ​രി​യ മോ​ഡി​ലു​ള്ള സീ​റോ മ​ല​ബാ​ർ ലി​റ്റി​ൽ ഫ്ളവർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യവും അനുബന്ധ സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയ സംഭവം അത്യന്തം രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും വിശ്വാസ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഫേസ്ബുക്ക് കുറിപ്പിൽ ആണ് അദ്ദേഹം വ്യക്തമാക്കിയത്.

സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങളായി തദ്ദേശ സ്ഥാപനങ്ങൾ മാറരുത്.

മത ന്യൂനപക്ഷങ്ങൾക്കെതിരെ എന്ത് അതിക്രമം കാട്ടിയാലും കേന്ദ്ര ഭരണകൂടത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന വിശ്വാസമാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചത്. അം​ബേ​ദ്ക​ർ കോ​ള​നി​യി​ലുള്ള ​പ​ള്ളി​യി​ൽ ആ​രാ​ധ​ന ത​ട​യു​ക​യോ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ​യും ദേ​ശീ​യ മ​നു​ഷ്യാ​വകാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വു​ക​ളെ മ​റി​ക​ട​ന്നാ​ണു ഡ​ൽ​ഹി റവ​ന്യു ഉദ്യോ​ഗ​സ്ഥ​രു​ടെ പ്രാകൃത നടപടിയെന്നത് ജനാധിപത്യ ബോധമുള്ളവരെ ഞെട്ടിക്കുന്നു.

2011 ൽ ഇടവകാംഗം നൽകിയ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്തത് എന്ന കാര്യം ആർക്കും മറച്ചു പിടിക്കാനാവില്ല. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ 450ലേ​റെ കു​ടും​ബ​ങ്ങ​ൾ വിശ്വാസികളായുണ്ട്. അവരുടെ ആരാധനാലയം ഇടിച്ചുനിരത്തിയ നടപടിയെ നിസാരവത്കരിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ നിയമപരമായ എല്ലാ പ്രതിരോധത്തിനും വിശ്വാസികൾക്കൊപ്പം ഞങ്ങളുണ്ടാവും.

ക്രൈസ്തവ സഹോദരങ്ങൾക്കുണ്ടായ മുറിവ് ഉണക്കാനും പള്ളി പുനർ നിർമ്മിക്കാനും ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സത്വര നടപടി ഉണ്ടാകണം. സംഘപരിവാർ വിധ്വംസക രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും മറ്റൊരു അയോധ്യയുമായി രാജ്യതലസ്ഥാനത്തെ മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Related posts

Leave a Comment