പി.ഗോപിനാഥൻനായരുടെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു

സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായിരുന്ന പി.ഗോപിനാഥൻനായരുടെ നിര്യാണത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ഗാന്ധിജിയുടെ ആശയാദര്ശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്‌ത ഗോപിനാഥൻനായരുടെ നിര്യാണം കേരളത്തിന്റെ പൊതുസമൂഹത്തിനു വിലമതിക്കാനാകാത്ത നഷ്ടമാണ്. ഗാന്ധിസ്മാരകനിധിയുടെയും നിരവധി ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും ജീവാത്മാവായിരുന്നു അദ്ദേഹം. രാജ്യത്ത് അശാന്തിയുടെ സാഹചര്യം ഉണ്ടായ നിരവധി സംഘർഷമേഖലകളിലും ഗാന്ധിജി ഉയർത്തിപ്പിടിച്ച അഹിംസയുടെയും മാനവ മൈത്രിയുടെയും സന്ദേശവുമായി അദ്ദേഹം എത്തി. രാജ്യത്തിൻറെ മതേതരത്വവും അഖണ്ഡതയും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്തു പി.ഗോപിനാഥൻ നായരെപോലെയുള്ള ഒരു ഗാന്ധിയന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത അപരിഹാര്യമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related posts

Leave a Comment