Connect with us
inner ad

Kerala

യുവത്വത്തിന്റെ ഹൃദയത്തുടിപ്പ് അറിഞ്ഞ്  കെ സി വേണുഗോപാൽ

Avatar

Published

on

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുവത്വത്തിന്റെ ഹൃദയ തുടിപ്പറിയാൻ മണ്ഡലത്തിലെ വിവിധ കോളേജുകൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ സന്ദർശിച്ചു. കായംകുളം വനിതാ പോളിടെക്‌നിക് സന്ദർശനത്തോടെയായിരുന്നു തുടക്കം. കായംകുളം എം എസ് എം കോളേജിലും എത്തി കെ സി വോട്ട് അഭ്യർത്ഥിച്ചു. ആവേശകരമായ വരവേൽപ്പാണ് കെ സി ക്ക് ഓരോ കോളേജുകളിലും ലഭിച്ചത്. പൂക്കൾ വാരി വിതറിയും ഹാരാർപ്പണം നടത്തിയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് ഓരോ ക്യാമ്പസും കെസിയെ വരവേറ്റത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഹരിപ്പാട് ടി കെ എം എം കോളേജ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കെ സി യെ വരവേറ്റത്. കോളേജിലെ കെ എസ് യു വിദ്യാർത്ഥികളുടെ മുഖപത്രം കലാവേദി അദ്ദേഹം പ്രകാശനം ചെയ്തു. കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ പി പി ശർമിളയ്ക്ക് കെ എസ് യു യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സ്നേഹോപഹാരവും അദ്ദേഹം കൈമാറി. തുടർന്ന് അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിലും എത്തി വിദ്യാർത്ഥികളോട് വോട്ട് അഭ്യർത്ഥിച്ചു. പടക്കം പൊട്ടിച്ചാണ് കെ എസ് യു പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. ആലപ്പുഴ എസ് ഡി കോളേജിലും പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ കെ സി യെ വരവേറ്റത്. വിദ്യാർത്ഥികളോട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ ഹോളി ആഘോഷത്തിലും കെ സി പങ്കാളിയായി.. പ്രവർത്തകർ വർണ്ണങ്ങളിൽ കെ സി യെ പൊതിഞ്ഞു.

ക്യാമ്പസുകളിൽ എത്തിയപ്പോൾ പഴയ ഊർജം തിരിച്ചു കിട്ടിയതായി യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ പറഞ്ഞു. കോളേജ് രാഷ്ട്രീയത്തിലൂടെ വളർന്ന തനിക്ക് പഴയ കാലത്തേക്കുള്ള തിരിച്ചു പോക്ക് കൂടി ആയിരുന്നു ക്യാമ്പസ്‌ സന്ദർശനങ്ങൾ എന്നും ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷം കെ സി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ തലമുറയ്ക്ക് പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ളവരാണെന്നും അവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടാവുമെന്നും കെ സി പറഞ്ഞു.
സെന്റ് ജോസഫ് വിമൻസ് കോളേജിലും എത്തി കെ സി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് ആലപ്പുഴ ശ്രീനാരായണ കോളേജ് ലും വിദ്യാർത്ഥികൾ ആവേശത്തോടെ കെസിയെ വരവേറ്റു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തുടർന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും പ്രവർത്തകർ ആവേശത്തോടെ കെ സി യെ വരവേറ്റു. കെ എസ് യു പ്രവർത്തകർ മധുര വിതരണവും നടത്തി.  ചേർത്തല ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിലും അദ്ദേഹം സന്ദർശനം നടത്തി. ഡി സി സി പ്രസിഡൻ്റ് അഡ്വ. ബി ബാബു പ്രസാദ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ്‌ എ ഡി തോമസ് സംസ്ഥാന ഭാരവാഹികളായ സിംജോ സാമുവൽ, സുറുമി ഷാഹുൽ, അൻസിൽ ജലീൽ, അബാദ് ലുട്ഫി എന്നിവർ വിവിധ കോളേജ് സന്ദർശനത്തിൽ കെ സി ക്ക് ഒപ്പം ഉണ്ടായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

പിണറായിയുടെ സ്ഥാനാർത്ഥി ആനിയോ സുരേന്ദ്രനോ…? രേവന്ത് റെഡ്ഡി

Published

on

കൽപ്പറ്റ: വയനാട്ടിൽ പിണറായിയുടെ സ്ഥാനാർഥി ആനി രാജയാണോ അതോ കെ.സുരേന്ദ്രനാണോയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വയനാട്ടിൽ പിണറായി വിജയനാണ് കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നിലെന്നാണ് ഞാൻ മനസിലാക്കുന്നത്. തന്റെയും കുടുംബത്തിന്റെയും അഴിമതികേസുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ മോദിയുമായി സന്ധി ചെയ്‌തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
യു.ഡി.എഫിന്റ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻറെ മകൾ പോലും അഴിമതിയിൽ പങ്കാളിയാകുന്നതാണ് നമ്മൾ കാണുന്നത്.

പിണറായിയും കുടുംബവും സ്വർണ്ണക്കടത്ത് കേസിൽ വരെ പങ്കാളികളാണ്. എന്നാൽ ഇ ഡി യും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ലീ ഡറല്ലെന്നും ‘കമ്മ്യൂണലിസ്റ്റ്’ ലീഡറാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തെലങ്കാനയിലെ 17 സിറ്റുക ളിൽ 14ലും ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ ഉറപ്പു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നയിക്കുന്ന ‘മൊഹബത്ത് കി ദു ഖാൻ’ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായിരുന്നു. ടി. സിദ്ദിഖ് എംഎൽഎ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പിപി ആലി, മുസ്ലിംലീഗ് മണ്ഡലം ജനറൽസെക്രട്ടറി സലിം മേമന, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി സുരേഷ്, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്. പി.കെ അഷ്റഫ്. പോൾസൻ പൂവക്കൽ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌

Published

on

പാലക്കാട്‌: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌ എത്തുന്നു. ഉച്ചയ്ക്ക് 3മണിക്ക് പാലക്കാട്‌ കോട്ട മൈ താനിയിലാണ് സമ്മേളനം. രണ്ട് മണിക്ക് സമ്മേളന നടപടികൾ ആരംഭിക്കും.
രാഹുൽ ഗാന്ധി ക്ക് പുറമെ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സാദിഖാലി ശിഹാബ് താങ്കൾ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ്‌ എംഎം ഹസ്സൻ, യു ഡി എഫ് സ്ഥാനാർഥി കളായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്‌ദുൾ സമദ് സമദാനിഎന്നിവർ പ്രസംഗിക്കും.

വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ
ഇറക്കിയശേഷം സിവിൽ സ്റ്റേഷൻ -രാപ്പടി റോഡ്‌, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ന് മുൻ വശമുള്ള ഗ്രൗണ്ട്, മലമ്പുഴ നൂറടി റോഡ്‌ എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം.

മുഴുവൻ പ്രവർത്തകരും
രണ്ട് മണിക്ക് മുൻപായി സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായ മംഗലം, കൺവീനർ പി. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ എന്നിവർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും

Published

on

കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.

സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured