Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

മോദി തെളിയിച്ച വഴിയെ അതിൽക്കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.സി വേണുഗോപാൽ

Avatar

Published

on

തിരുവനന്തപുരം: മോദി തെളിയിച്ച വഴിയെ അതിൽക്കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കുന്ന മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരും അനുവർത്തിക്കുന്നത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ-ക്യാമറ, കെ-ഫോണ്‍, സ്വർണ്ണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള അഴിമതിയും ക്രമക്കേടും നിറഞ്ഞ കേസുകളിൽ നാറിക്കുളിച്ചു നിൽക്കുന്ന സർക്കാരാണ് കേരളത്തിലേത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിലായിട്ട് നാളെത്രയായി. ഇതൊന്നും ബാധകമല്ലെന്ന് നിലപാടാണ് മുഖ്യമന്ത്രിക്ക്. കേരളത്തിൽയഥാർത്ഥ കൊള്ളക്കാർക്കും ക്രിമിനലുകൾക്കും സംരക്ഷണം നൽകി നിരപരാധികളെ വേട്ടയാടുന്ന പോലീസിംഗ് രീതിയാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച മുൻ എസ്എഫ്ഐക്കാരിയെ രണ്ടാഴ്ചയായിട്ടും പിടിക്കാൻ കഴിയാതെ പെടാപ്പാട് പെടുകയാണ് കേരളത്തിലെ പോലീസ്. ആ സമയത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള വ്യാജക്കേസുകളിൽ പോലീസ് കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണെന്നും വേണുഗോപാൽ പരിഹസിച്ചു.

പ്രളയ ദുരിതബാധിതർക്ക് ആശ്വാസമെത്തിച്ചതിന്റെ പേരിലാണ് വി.ഡി സതീശനെ വേട്ടയാടുന്നതെങ്കിൽ നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസിന്റെ പേരിലാണ് കെ. സുധാകരനെതിരെ നടപടിയുമായി പിണറായിയുടെ പോലീസ് മുന്നോട്ടുപോകുന്നത്. വാർത്ത റിപ്പോർട്ട് ചെയ്താൽ മാധ്യമപ്രവർത്തകർക്ക് വരെ കേസെടുക്കുന്ന കാലഘട്ടം. ഇതാണോ കമ്മ്യൂണിസ്റ്റ് ശൈലി? ഉത്തരം പറയേണ്ട സിപിഎം നേതൃത്വം മിണ്ടാതെ വായടച്ചിരിക്കുകയാണെന്നും വേണുഗോപാൽ പരിഹസിച്ചു.പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് എ.ഐ-ക്യാമറ, കെ-ഫോണ്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കേരളത്തിലെസി.പി.എം നേതാക്കളുടെയും തെറ്റായ ചെയ്തികൾക്കെതിരെ പ്രതിഷേധിച്ചാലോ എതിർ ശബ്ദം ഉയർത്തിയാലോ കേസെടുക്കുന്ന സാഹചര്യമാണ്. ഇത് കണ്ടൊന്നും ഭയപ്പെടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ് എന്നും വേണുഗോപാൽ പറഞ്ഞു.—-ട്വിറ്റർ മേധാവിയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു: കെ സി വേണുഗോപാൽകര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തിലൂടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയതാണ്. മോദിക്കെതിരെ ആര് ശബ്ദിച്ചാലും സത്യങ്ങൾ വിളിച്ചുപറഞ്ഞാലും അവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത് നിശബ്ദരാക്കുകയാണ്. സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. അതിന് തെളിവാണ് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്രസർക്കാരിന്റെ ഇത്തരം ചെയ്തികളെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി കോൺഗ്രസ് തുറന്നുകാട്ടും.മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മോദിസർക്കാർ നടത്തുന്നത്. മോദിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുന്നു. ഒരുഭാഗത്ത് ഭീഷണിപ്പെടുത്തലും അറസ്റ്റും മറുഭാഗത്ത്നമ്മുടെ സ്വകാര്യ വിവരങ്ങൾ പോലും ചോരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured