പോക്കറ്റടിക്കാരന്റെ പങ്ക് പറ്റുന്നത് പിണറായി നിർത്തണം: കെ.സി അബു

നടുവണ്ണൂർ: പിണറായി സർക്കാർ ദുരഭിമാനം വെടിഞ്ഞ് പെട്രോളിയം ഉല്പന്നങ്ങളുടെ നികുതിയിൽ മതിയായ ഇളവ് വരുത്തി പോക്കറ്റടിക്കാരന്റെ പകുതിയോളം പങ്ക് പറ്റുന്നത് നിർത്തി സാധാരണക്കാരനോടൊപ്പം നിൽക്കാൻ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുമെന്ന് കെ.പി സി.സി വക്താവ് കെ.സി അബു.

കെ.പി സി.സി യുടെ ആഹ്വാനപ്രകാരം നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും നടുവണ്ണൂർ രജിസ്ട്രാർ ഓഫിസിനുമുമ്പിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ഋഷികേശൻ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ കാരക്കട ,കാവിൽ പി.മാധവൻ , എടാടത്ത് രാഘവൻ, ടി.ഗണേഷ്ബാബു, കെ.സി റഷീദ് ,ടി. സുമ ടീച്ചർ,പി.പി.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment