നടിയെ ആക്രമിച്ച കേസില്‍ കാവ്യ കോടതിയില്‍

കൊച്ചിഃ നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷിയായി കാവ്യമാധവന്‍ വിചാരണക്കോടതിയില്‍ ഹാജരായി. ജില്ലാ കോടതിയില്‍ സജ്ജമാക്കിയ പ്രത്യേക കോടതിയിലാണ് സാക്ഷിവിസ്താരം. മാധ്യമങ്ങള്‍ക്കു പ്രവേശനമില്ല. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചാണ് കോടതി കാവ്യയെ വിസ്തരിക്കുന്നത്. കാവ്യയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയുമായ ദിലീപിനു സംഭവവുമായുള്ള ബന്ധമാണ് കോടതി പരിശോധിക്കുന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി, നടിയെ ആക്രമിച്ച ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തി ദിലീപിനെക്കുറിച്ച് അന്വേഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ നിരത്തുന്ന വാദം. ഇത് സംഭവവുമായി ദിലീപിന്‍റെ ബന്ധം സൂചിപ്പിക്കുന്നു എന്നും പ്രോസിക്യൂഷന്‍ കരുതുന്നു. ഇതേക്കുറിച്ചാവും കാവ്യയില്‍ നിന്ന് ചോദിച്ചറിയുക.

Related posts

Leave a Comment