ജീവിതം വഴിമുട്ടിയ വ്യാപാരികള്‍ക്കൊപ്പം


കാവനൂര്‍ : പ്രായോഗികമല്ലാത്ത നിബന്ധനകളും, നിയന്ത്രണങ്ങളുമായി വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കാവനൂര്‍ മണ്ഡലം കമ്മിറ്റി കാവനൂരില്‍ പ്രകടനവും ഐക്യദാര്‍ഢ്യസദസ്സും സംഘടിപ്പിച്ചു. യൂത്ത് മണ്ഡലം പ്രസിഡന്റ് സാലിഹ് ചെങ്ങര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അസീസ് പറബാടന്‍ ഉല്‍ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം കെ ജഹ്ഫര്‍ , ബ്ലോക്ക് മെബര്‍ ഇ പി മുജീബ് , ഏറനാട് നിയോജ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പി കെ ഷാക്കിര്‍ തുവ്വക്കാട് , അലവി മാളിയേക്കല്‍ , ജിനീഷ് കാവനൂര്‍ , നൗഫല്‍ ടി , മണ്ഡലം ഭാരവാഹികളായ സെയിദ് , റിഷിന്‍ ബാബു പ്രസംഗിച്ചു

Related posts

Leave a Comment