കട്ടപ്പന തകിടിയേൽ സിൽക്ക്സിന്റെ തിണ്ണമിടുക്ക്: തിരുവോണദിനത്തിൽ വേദനയായി പിഞ്ചോമനയുടെ കരച്ചിൽ

കട്ടപ്പന:തിരുവോണ ദിനത്തിൽ അച്ഛനൊപ്പം ഓണക്കോടി എടുക്കുവാൻ കട്ടപ്പന തകിടിയേൽ സിൽക്സിൽ എത്തിയ പിഞ്ചോമനയുടെ പൊട്ടിക്കരഞ്ഞുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോ ശക്തമായ പ്രതിഷേധത്തിന് കാരണമായി. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് വീഡിയോ ഷെയർ ചെയ്തത്.തകിടിയേൽ സിൽക്ക്സിന് മുൻപിൽ പാർക്ക് ചെയ്ത കാർ ജീവനക്കാരൻ മാറ്റിയെന്നും, താക്കോൽ തകരാരിലാക്കി എന്നും, ചോദ്യം ചെയ്ത തന്റെ അച്ഛനെ മർദിച്ചു എന്നുമാണ് കുരുന്ന് കരഞ്ഞ് പറയുന്നത്. തങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്ന കുട്ടി കടയുടെ ഉള്ളിൽ പ്രവേശിച്ച് അച്ഛനെ മർദിച്ച ആളെ വീഡിയോയിൽ കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളെ കാണുന്നില്ല.

കുട്ടികളെ വാഹനത്തിൽ ഇരുത്തി വസ്ത്രങ്ങൾ വാങ്ങി പുറത്ത് വന്നപ്പോൾ വാഹനം മാറ്റി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. വാഹനത്തിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ താക്കോൽ ഇടുന്ന ഭാഗം തകരാറിൽ ആയത് കണ്ടു. ഇത് ചോദ്യം ചെയ്ത തന്നെ ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ വീക്ഷണം ഓൺലൈൻ ന്യൂസ്‌നോട്‌ പറഞ്ഞു

Related posts

Leave a Comment