Connect with us
48 birthday
top banner (1)

crime

കട്ടപ്പന ഇരട്ടക്കൊലപാതകം ; തുടരന്വേഷണത്തിന് പ്രത്യേക സംഘം

Avatar

Published

on

ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക 10 അംഗ സംഘത്തെ ഉൾപ്പെടുത്തി എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യ. പ്രത്യേക സംഘം നിയോഗിച്ചിരിക്കുന്നത് ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് .

Advertisement
inner ad

കേസിൽ പ്രധാന പ്രതി നിതീഷ്, കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ എന്നിവരെ ഇന്നലെ രാത്രി ചോദ്യം ചെയ്തിരുന്നു.അതെസമയം മോഷണ ശ്രമത്തിനിടെ കാലൊടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വിഷ്ണുവിനെ കൂടി ചോദ്യം ചെയ്താലേ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാവുകയുള്ളു .

Advertisement
inner ad

crime

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി മരിച്ചു

Published

on


തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട് പഴമ്പിള്ളി വീട്ടില്‍ വാസന്‍ ഭാര്യ ശ്രീഷ്മയെ വെട്ടിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ, കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് മരിച്ചത്.

സംഭവ ശേഷം വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇത് പറയാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങുകയും തുടര്‍ന്ന് വാസന്‍ ശ്രീഷ്മയെ വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു.

Advertisement
inner ad

ആക്രമണത്തില്‍ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലായിരുന്ന ശ്രീഷ്മയെ മാളയിലെ ആശുപത്രിയിലും തുടര്‍ന്ന് നില വഷളായപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

crime

ചോറ്റാനിക്കരയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു

Published

on


കൊച്ചി: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പോക്സോ കേസ് പെണ്‍കുട്ടി മരിച്ചു. ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയില്‍ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പ്രതിയും മുന്‍ സുഹൃത്തുമായ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പകല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തിരുന്നു. രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു.

Advertisement
inner ad

അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഞായറാഴ്ച അമ്മ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്‍വാതില്‍ തുറന്ന നിലയിലായിരുിന്നു.

യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ഇവരുടെ നീക്കങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

crime

രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യന്‍ കസ്റ്റഡിയില്‍

Published

on


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയയായ ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയിരുന്നത് ഈ ജോത്സ്യനായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

Advertisement
inner ad

കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇവര്‍ നല്‍കുന്ന മൊഴിയില്‍ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഹരികുമാര്‍ സഹോദരി ശ്രീതുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇത് നടക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. അമ്മ ശ്രീതുവും സഹോദരന്‍ ഹരികുമാറും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ഇവര്‍ മൊഴിനല്‍കുന്നത്.

Advertisement
inner ad

രാത്രി തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇവര്‍ തമ്മില്‍ വിഡിയോ ചാറ്റ് ചെയ്യുമായിരുന്നു എന്നാണ് കണ്ടെത്തല്‍. ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. നിലവില്‍ പൂജപ്പുര വനിതാ മന്ദിരത്തിലാണ് ശ്രീതു ഉളളത്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചായിരിക്കും ഇന്ന് ചോദ്യം ചെയ്യുക.

വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. ഇതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശികളായ ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured