കാത്തിരിപ്പ് :✍️ദേവിക എസ് എച്ച്

എഴുത്തുകാരിയെ പരിചയപ്പെടാം

ദേവിക എസ് എച്ച്, വിദ്യാർഥിനി, എറണാകുളം സ്വദേശി

കാത്തിരിപ്പ്

ല്ലാ വേദനകൾക്കും മുകളിൽ ആയിരുന്നു താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞ നിമിഷം..

ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം എത്താൻ പോകുന്നു എന്ന തോന്നൽ…

ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും പുഞ്ചിരി തൂകാൻ കൂട്ടായി ഒരു പൊന്നോമന വരുന്നു…

നാളുകൾക്കു മുൻപേ നക്ഷത്രങ്ങൾക്കിടയിലേക്ക് ഓടിപ്പോയ തന്റെ സ്നേഹവും, വിരിയും മുൻപേ കൊഴിഞ്ഞു പോയ ഞങ്ങളുടെ ജീവിതവും ഒരു ഓർമയായി മാറിയിരിക്കുന്നു…

അവസാനം ഇപ്പോൾ വേദനകൾക്കിടയിലും “ഒരു ചെറുപുഞ്ചിരി”എന്നെ തേടിയെത്തിയിരിക്കുന്നു…

ശരീരംകൊണ്ടു വേർപെട്ട ഞങ്ങൾ വീണ്ടും കോർത്ത് ഇണങ്ങാൻ പോകുന്നു എന്ന തിരിച്ചറിവ്….

ഇനി കാത്തിരിപ്പ് ആണ്….

ഈ വസന്തം എങ്കിലും വിരിയും മുൻപേ കൊഴിയരുതേ എന്ന പ്രതീക്ഷയോടെ..

Related posts

Leave a Comment