പറവൂർ: കളിയരങ്ങ് വാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കഥകളി ക്വിസ് മത്സരം നടത്തും. ഫെബ്രുവരി 5 ന് 10 ന് വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്ര ഹാളിൽ കഥകളി നടി ഹരിപ്രിയ നമ്പൂതിരി നേതൃത്വം നൽകും. രണ്ടു വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിനെ ഓരോ സ്കൂളിനും പങ്കെടുപ്പിക്കാം. കഥകളിയുമായി ബന്ധപ്പെട്ട 400 ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മുൻകൂട്ടി മത്സരാർഥികൾക്കു നൽകും. തിരഞ്ഞെടുക്കുന്ന ഏതാനും ചോദ്യങ്ങളാണു ക്വിസിൽ വിദ്യാർത്ഥികളോട് ചോദിക്കുക. ജേതാക്കൾക്കു ക്യാഷ് അവാർഡും കളിയരങ്ങിൽ ഒരു വർഷത്തെ അംഗത്വവും സൗജന്യമായി നൽകും. സമ്മാനങ്ങൾ ഫെബ്രുവരി 13 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിതരണം ചെയ്യും. അപേക്ഷകൾ 20 നകം ലഭിക്കണം. സ്കൂളുകളിലേക്ക് അപേക്ഷ ഫോമും ചോദ്യോത്തരങ്ങളും നേരിട്ടു നൽകിയിട്ടുണ്ട്. ലഭിക്കാത്തവർക്ക് www. kaliyarangunorthparur.com എന്ന വെബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. 94474 82319
Related posts
-
ഇറാഖി വിപ്ലവ കവി മുസഫർ അൽ നവാബ് അന്തരിച്ചു
ബാഗ്ദാദ്: ഇറാഖി വിപ്ലവ കവി മുസഫർ അൽ നവാബ് (88) അന്തരിച്ചു. 1934ൽ ബാഗ്ദാദിലെ ഇന്ത്യൻ വംശജരുടെ കുടുംബത്തിൽ ജനിച്ച അൽ... -
ബിഹാറിൽ കൊടുങ്കാറ്റും മിന്നലും; നിരവധി മരണം
പട്ന: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും നിരവധി പേർ മരിച്ചു. ഇന്ന് ഉച്ചവരെ 33 പേർ മരിച്ചതായാണ് അധികൃതർ പറയുന്നത്. നിരവധി... -
‘മുഹമ്മദെന്നാണോ പേര്’ ബിജെപി നേതാവിന്റെ ഭർത്താവ് 65-കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി
ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഭർത്താവ് 65-കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ‘മുഹമ്മദെന്നാണോ പേര്’ എന്ന് ചോദിച്ചായിരുന്നു മർദനം. രത്ലാം ജില്ലയിലെ...