Connect with us
inner ad

Idukki

വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് തകർത്തു

Avatar

Published

on


ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകർന്നത്. ചക്കകൊമ്പൻ ആണ് വീട് തകർത്തതെന്നാണ് ആദിവാസികൾ പറയുന്നത്. ഗോപി നാഗന്റെ കുടുംബവും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

Idukki

കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളിയില്‍ കണ്ടെത്തി

Published

on

ഇടുക്കി: പാമ്പാടുംപാറയിൽ നിന്നും കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റിലെ ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് മുതലാണ് യുവതിയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, ഇതിന്റെ എതിർദിശയിലേക്ക് കട്ടപ്പന ഭാഗത്തേക്കാണ് യുവതി സഞ്ചരിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെയാണ് അഞ്ചുരുളിയിലെ ടണല്‍മുഖത്തിന് സമീപം യുവതിയുടെ ബാഗും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

Idukki

ഇടുക്കിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടവും കടുവയും

Published

on

ഇടുക്കി: സംസ്ഥാനം വന്യജീവി ഭീതിയിൽ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെയാണ് ചക്കകൊമ്പന്റെ ആക്രമണം. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ചക്കകൊമ്പൻ ആക്രമണം നടത്തിയത്. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. ദേവികുളത്ത് ആറ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. കുണ്ടള ഡാമിനോടു ചേർന്ന് മൂന്നു ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആനകളെ വനംവകുപ്പ് സംഘം തുരത്തി.

ഇടമലക്കുടിയിൽ സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. ആനകളുടെ ആക്രമണത്തിന് പുറമേ മൂന്നാറിൽ കടുവയിറങ്ങിയതും ഭീതി വർധിപ്പിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനംവകുപ്പിന്റെ ഉദ്യോ​ഗസ്ഥർ വലിയ ജാ​ഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Idukki

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ

Published

on

മൂന്നാര്‍: ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല. പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. തുടർന്ന് വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നുവീണു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും ചക്കക്കൊമ്പൻ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ചക്കക്കൊമ്പന്‍റെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured