കാടാമ്പുഴ കൂട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: ഗർഭിണിയായ യുവതിയെയും ഏഴു വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കാടാമ്പുഴയിൽ 2017ൽ നടന്ന സംഭവത്തിലാണ് പ്രതി മുഹമ്മദ് ശരീഫിന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. 15 വർഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. ഗർഭസ്ഥ ശിശുവിനെ വധിച്ചതിന് ഉള്ള 10 വർഷം തടവ് പ്രത്യേകം അനുഭവിക്കണം. അതിന് ശേഷം മാത്രമേ ജീവപര്യന്തം തടവു ആരംഭിക്കൂ. വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസൽമയും മകൻ ദിൽഷാദുമാണ് കൊല്ലപ്പെട്ടത്.
ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങൾക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Related posts

Leave a Comment