കാശ്‌മീരിൽ ശക്തമായ ഏറ്റുമുട്ടൽ : രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്‌മീ‌ർ: വടക്കൻ കാശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഷോക്‌ബാബ മേഖലയിൽ സംയുക്ത സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു . മൂന്ന് സൈനികർക്ക് പരിക്കേറ്റു .ശനിയാഴ്‌ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം
ഷോക്‌ബാബയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച്‌ പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്ന് സംയുക്ത സേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയും തുടർന്ന് ഏറ്റുമുട്ടലായിമാറുകയുമായിരുന്നു . പൊലീസ്, കരസേന, സിആർ‌പി‌എഫ് എന്നിവരുടെ സംയുക്ത സേനയാണ് ഭീകരരോട് പൊരുതുന്നത്. എത്ര ഭീകരരാണ് സ്ഥലത്ത് ഒളിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. ഇപ്പോഴും കനത്ത വെടിവയ്‌പ്പ് നടക്കുകയാണ്.

Related posts

Leave a Comment