ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ . മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സംഭവത്തിൽ 14 പോലീസുകാർക്ക് പരുക്കേറ്റു.ശ്രീനഗറിലെ സീവാനിൽ പൊലീസ് ക്യാംപ് നടക്കുന്നതിനിടെയാണ് തീവ്രവാദികൾ ആക്രമം അഴിച്ചുവിട്ടത്. ബസിനുള്ളിൽ കയറിയ രണ്ട് തീവ്രവാദികൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ പൊലീസുകാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കഴിഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ ഭീകരർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു.
കാശ്മീർ ഭീകരാക്രമണം ;മൂന്നു പോലീസുകാർക്ക് വീരമൃത്യു
