കാശ്മീരിൽ ഏറ്റുമുട്ടൽ ; സുരക്ഷാസേന നാല് തീവ്രവാദികളെ വധിച്ചു .

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു .
കുൽഗാം ജില്ലയിൽ പൊംബായ്, ഗോപാൽപൊര ഗ്രാമങ്ങളിലാണ് ബുധനാഴ്ച ഏറ്റുമുട്ടൽ നടന്നത്. ഈ രണ്ട് പ്രദേശങ്ങളിലും ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്ന് കശ്മീർ പൊലീസ് ഐജി വിജയ്കുമാർ പറഞ്ഞു.

തിങ്കളാഴ്ച രണ്ട് തീവ്രവാദികൾ ശ്രീനഗറിലെ ഹൈദർപൊര മേഖലയിൽ കൊല്ലപ്പെട്ടിരുന്നു.ചൊവ്വാഴ്ച ഒരു തീവ്രവാദി കൊല്ലപ്പെടുകയും തീവ്രവാദികൾക്കായി കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമസ്ഥൻ വെടിവെയ്പിനിടയിൽ കൊല്ലപ്പെടുകയും ചെയ്തു. തീവ്രവാദികൾ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന വോയ്‌സ് ഓവർ ഇൻറർനെറ്റ് പ്രൊട്ടോക്കോൾ (വോയ്പ്) കാൾ സെൻററും തകർക്കുകയും ചെയ്തു. ഇത് കശ്മീർ താഴ് വരയിലെ തീവ്രവാദപ്രവർത്തനം നടത്തുന്നവർക്ക് വൻ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാർ പറഞ്ഞു. ‘ഈ കാൾ സെൻറർ വഴിയാണ് തീവ്രവാദികൾ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങൾ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാർ പറഞ്ഞു.

ഇതിനിടെ ബുധനാഴ്ച കശ്മീരിലെ പൽഹലാനിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സിആർപിഫ് ജവാൻമാർക്കും നാല് സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

Leave a Comment