കശ്മീരിലെ അവന്തിപ്പോരയിൽ ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപ്പോരയിൽ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണിത്. സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചയോടെ ഭീകരവാദികൾ വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്.

Related posts

Leave a Comment