കാസർഗോഡ് പൊതുപരിപാടികൾ അനുവദിക്കില്ലെന്ന നിർദേശം പിൻവലിച്ചു ; സി പി എം ജില്ലാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലെന്ന് ആക്ഷേപം

കാസർകോട് : പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിൻവലിച്ച് കാസർഗോഡ് ജില്ലാ കളക്ടർ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ വലിക്കിക്കൊണ്ട് കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺ വീർ ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിൻ വലിക്കുകയായിരുന്നു .

ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം നൽകിയിട്ടുണ്ട്.ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നത് എന്നാണ് കളക്ടറുടെ വിശദീകരണം.
സിപിഎം കാസർകോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിൻവലിക്കലുമെന്നത് ശ്രദ്ധേയമാണ്.

Related posts

Leave a Comment