കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാസർകോട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ ‍വിദ്യാർത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്ന് പരാതി

കാസർകോട്: കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാസർകോട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ ‍വിദ്യാർത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്ന് പരാതി. എംഎസ്എഫ്സം സ്ഥാന പ്രസിഡ‍ൻറ് പി കെ നവാസും പ്രിൻസിപ്പാളിനെതിരെ രംഗത്തെത്തി.

കാസർകോട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ കെ രമയ്ക്കെതിരെയാണ് എംഎസ്എഫിൻറെ പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാർത്ഥി പരാതി നൽകി.പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് കാമ്പസിനുള്ളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

Related posts

Leave a Comment