Connect with us
,KIJU

Kerala

കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎമ്മിലെ ചർച്ചകളിൽ ഭിന്നാഭിപ്രായം

Avatar

Published

on

മന്ത്രി എംബി രാജേഷിന്റെ പ്രസ്താവന തിരിച്ചടിയായി

പ്രത്യേക ലേഖകൻ

Advertisement
inner ad

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം ശക്തം. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രി എംബി രാജേഷും ഉൾപ്പെടെയുള്ള പല നേതാക്കളും തട്ടിപ്പിനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ, ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്ന നിലപാടാണ് സിപിഎമ്മിലെ മറ്റു ചില നേതാക്കൾ സ്വീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബാങ്ക് കൊള്ള സമൂഹത്തിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാർട്ടിക്ക് നല്ലബോധ്യം ഉണ്ടാകണമെന്ന് ഉപദേശിക്കുന്ന ചില മുതിർന്ന നേതാക്കളും പാർട്ടിയിലുണ്ട്. എന്നാൽ പരസ്യ പ്രസ്താവന നടത്തി വിഷയം വഷളാക്കാനില്ലെന്നും പാർട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നുമാണ് സിപിഎമ്മിലെ പൊതുധാരണ.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ എ.എം ഷംസീർ തുറന്നുപറയുമ്പോൾ, സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്തപാടും ഉണ്ടായിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇന്നലെ മാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ വിശദീകരണം നൽകാതെ പാർട്ടി സെക്രട്ടറി തലയൂരി. അപ്പോഴും, കരുവന്നൂരിൽ ചില തെറ്റായ പ്രവണതകളുണ്ടായെന്ന് എംവി ഗോവിന്ദൻ സമ്മതിക്കുന്നു. അതേസമയം, പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു മറുപടി.  
‘ഈ വിഷയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവിടെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റായ പ്രവണതയാണ്. ആ തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അത് എവിടെയായാലും അതേ നിലപാടു തന്നെയാണ്. ഈ നിലപാടിൽനിന്ന് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. അത്രേയുള്ളൂ.’ – ഗോവിന്ദൻ വിശദീകരിച്ചു. ഇതിനിടെ, സഹകരണ മേഖലയുടെ മുഖത്ത് കറുത്തപാടുണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.
അതേസമയം, ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ് നടത്തിയ പ്രസ്താവന തിരിച്ചടിയായെന്ന വിലയിരുത്തലും പാർട്ടിയിലുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അത്രവലിയ പ്രശ്നമാണോയെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് ചോദിച്ചത്. വിഷയത്തെ നിസാരവത്ക്കരിച്ച് തലയൂരാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെങ്കിലും ബാങ്കിലെ നിക്ഷേപകരായ പാർട്ടിക്കാർ, തട്ടിപ്പ് വലിയ പ്രശ്നം തന്നെയാണെന്ന് മന്ത്രിയെ തിരുത്തി. പ്രതികൾക്കൊപ്പമാണു മന്ത്രിയെന്നും സഹകരണ ബാങ്കുകളിലെ കൊള്ളകളെ ന്യായീകരിക്കുകയാണെന്നും വിമർശനം ഉയർന്നതോടെ കരുവന്നൂർ ക്രമക്കേട് ഗൗരവമാണെന്ന് പിന്നീട് മന്ത്രിക്കു തിരുത്തേണ്ടിവന്നു. എംബി രാജേഷിന്റെ വിടുവായത്തരത്തിൽ പാർട്ടി പെട്ടുവെന്ന് മനസിലാക്കി ജാഗ്രതയോടെയാണ് മന്ത്രി പി രാജീവ് പ്രതികരണം നടത്തിയത്. കരുവന്നൂരിൽ സംഭവിച്ചതു ഗൗരവമുള്ള കാര്യമെന്നായിരുന്നു പി. രാജീവിന്റെ അഭിപ്രായം.
ബാങ്കു കൊള്ളയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് പാർട്ടിയിലെ ഉന്നതരാണെന്നതാണ് നിലവിൽ സിപിഎമ്മിന് മുന്നിലെ വെല്ലുവിളി. മന്ത്രി എ.സി മൊയ്തീനും മുൻ എംപി പി.കെ ബിജുവും പ്രത്യക്ഷത്തിൽ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകുന്ന സൂചന. ഇരുവർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി ഇ.ഡി മുന്നോട്ടുപോയാൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇ.ഡിക്കെതിരെ പാർട്ടി രംഗത്തുവന്നത്. പ്രാദേശിക നേതാവിനെ മുന്നിൽ നിർത്തി ഇ.ഡിക്കെതിരെ പൊലീസ് നടപടിക്കായിരുന്നു ആലോചന. എന്നാൽ, ഇ.ഡി മർദ്ദിച്ചുവെന്ന നേതാവിന്റെ പരാതിയിൽ കഴമ്പില്ലെന്ന് വാദിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സിസി ടിവി ക്യാമറാ തെളിവുകൾ മുന്നോട്ടുവെയ്ക്കുന്നു. അതിനാൽ, സ്വർണക്കടത്ത് കേസിലെ അന്വേഷണ വേളയിൽ ഇ.ഡിക്കെതിരെ ഉയർത്തിയ രാഷ്ട്രീയ പ്രതിരോധം ഇക്കുറി ഏശാനിടയില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ അഭിപ്രായമുയർത്തുന്നു.  
സമീപകാലത്ത് സിപിഎമ്മുകാർ പ്രതിയായ പല കേസുകളിലും എതിരാളികളും സാക്ഷികളും ഭിന്ന രാഷ്ട്രീയക്കാരായിരുന്നു. അതിനാൽ രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിക്കുന്നെന്ന  ന്യായീകരണത്തോടെ പാർട്ടി പിടിച്ചുനിന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തിലും നിയമസഭാ അക്രമക്കേസിലും ഈ നയമായിരുന്നു പാർട്ടിയുടേത്. എന്നാൽ, ബാങ്കു കൊള്ള കേസിൽ പെട്ടെന്ന് തലയൂരാനാകില്ലെന്ന് വ്യക്തം.

Advertisement
inner ad

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Kerala

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ:
വാഹനങ്ങളെക്കുറിച്ച് ജാഗ്രത നൽകി എംവിഡി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ ആശങ്ക ഉയർന്നിരിക്കെ ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർവാഹനവകുപ്പ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ നിർദേശം എന്നപേരിൽ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
എം.വി.ഡിയുടെ നിർദ്ദേശങ്ങൾ: ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന്  നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു  കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക.  ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ  കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക. അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്. പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.

Continue Reading

Featured