Connect with us
head

Kerala

കരുവന്നൂർ ബാങ്ക് പണം തിരികെ നല്‍കി തുടങ്ങി : നിഷേപത്തുക ലഭിക്കാൻ നൂലാമാലകളേറെ

മണികണ്ഠൻ കെ പേരലി

Published

on


തൃശൂർ : കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിഷേപകര്‍ക്ക് അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം പണം തിരിച്ചു നല്‍കി തുടങ്ങി. എന്നാൽ വ്യാപകമായ പരാതികളാണ് നിക്ഷേപകരിൽ നിന്നുമുയരുന്നത്. 10 ശതമാനം മാത്രമാണ് നല്‍കുന്നതെങ്കിലും അത് ലഭിക്കാനും നൂലാമാലകള്‍ ഏറെയാണ്. 2022 ആഗസ്റ്റ് 31 ന് കാലാവധി പൂര്‍ത്തിയാക്കിയ സ്ഥിരനിക്ഷേപമുള്ളവർക്കാണ് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവും തിരികെ നല്‍കുന്നത്.
ആധാര്‍കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെ കോപ്പികള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും കെവൈസി ഫോമും പൂരിപ്പിച്ച് നല്‍കുന്നവര്‍ക്കാണ് പണം നൽകുന്നത്. കൂടാതെ ബാങ്കില്‍ ഷെയര്‍ ഹോള്‍ഡര്‍ അല്ലാത്തവര്‍ സി ക്ലാസ് ഷെയര്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ തുക ലഭിക്കൂ.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Kerala

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം:കെഎസ്‌യു

Published

on

ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻസെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ , ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , മുൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ചെയർമാൻ എസ്.അബ്ദുള്ള, മുകുന്ദൻ , ആരോമൽ , സുഹാന പർവീൺ, മൗഷി മ , റിയാസ് പറമ്പിൽ , അൻവർ പാറപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.അബ്ദുള്ള (പ്രസിഡന്റ്) ആർ. അജ്ഞന , ബി. ഗൗതം (വൈസ് പ്രസിഡന്റ് മാർ ) എ.മുനീർ (ജനറൽ സെക്രട്ടറി) അഭിഷേക്, കെ.പി. നിമിഷ, ആദിൽ, അൽ അമീൻ (സെക്രട്ടറിമാർ ) ധനുഷ് (ട്രഷർ ) എന്നിവരെ തെരെഞ്ഞെടുത്തു

Continue Reading

Featured