Connect with us
inner ad

News

‘കാരുണയില്ലാതെ സർക്കാർ’; നിലച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

Avatar

Published

on

കൊല്ലം: സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) സർക്കാർ കോടികൾ കുടിശ്ശിക വരുത്തിയതോടെ നിലച്ച സ്ഥിതിയിലായി. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ഇപ്പോൾ അവതാളത്തിൽ ആയിരിക്കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം വെച്ചിരുന്നത്. 42 ലക്ഷം കുടുംബങ്ങളാണ്‌ കേരളത്തിൽ കാസ്പിന്റെ ഗുണഭോക്താക്കൾ. അതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള ചികിത്സാ ചെലവിന്റെ 60 ശതമാനമാണ്‌ കേന്ദ്രം വഹിക്കേണ്ടതെന്നും എന്നാൽ ഇത് നൽകാത്തത് പദ്ധതിക്ക് തടസ്സമായെന്ന് സംസ്ഥാനസർക്കാർ പറയുന്നു.

അതേസമയം, കുടിശ്ശിക കൂടിയതോടെ പദ്ധതിയെ സ്വകാര്യ ആശുപത്രികൾ കൈവിട്ടിരിക്കുകയാണ്. ഭൂരിഭാഗം ആശുപത്രികൾക്കും ലഭിക്കുവാൻ ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. പല സ്വകാര്യ ആശുപത്രികളും നിലവിൽ പദ്ധതി നിർത്തിയിരിക്കുകയാണ്. രോഗികളോട് ഇപ്പോൾ സേവനം ലഭ്യമല്ലെന്ന മറുപടിയാണ് സ്വകാര്യ ആശുപത്രികൾ നൽകുന്നത്.സർക്കാർ ആശുപത്രികളിലും പദ്ധതി ഇനത്തിൽ കുടിശ്ശിക കോടികൾ തന്നെയാണ്. മെഡിക്കൽ കോളജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റും അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കേണ്ട ഇംപ്ലാന്റുകളും വില കൂടിയ മരുന്നുകളും പുറത്തെ ഏജൻസികളിൽനിന്നാണു വാങ്ങുന്നത്. വൻ തുക കുടിശികയായതോടെ ഈ ഏജൻസികൾ മുൻകൂർ പണം നൽകാതെ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യില്ലെന്ന നിലപാടിലാണ്. കുടിശ്ശിക എന്ന് തീർക്കുമെന്ന കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് യാതൊരു വ്യക്തമായ മറുപടിയും ഇല്ല. സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം പദ്ധതി തകർന്ന് തരിപ്പണം ആകുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

Published

on

ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളും 22-25 ശതകോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വർഷം ഒരു ലക്ഷം രൂപ, അതായത് പ്രതിമാസം 8500 രൂപ എന്ന തോതിൽ നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ ഉറപ്പ് പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാലുടൻ പ്രകട പത്രികയിൽ നൽകിയ ഉറപ്പുകളെല്ലാം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക്  മിനിമം താങ്ങുവില തരൂ എന്ന് കർഷരും ഞങ്ങൾക്ക് തൊഴിൽ തരൂ എന്ന് ചെറുപ്പക്കാരും വിലക്കയറ്റത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന് സ്ത്രീകളും പറയുന്നു. പക്ഷേ, അവരുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതി വലിയ തോതിൽ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് പിന്നാക്കക്കാർ, ദളിതർ, ആദിവാസികൾ, ദരിദ്രർ എന്നിവരുടെ തെരഞ്ഞെടുപ്പാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങൾ. എന്നാൽ ഇവ മാധ്യമങ്ങൾ ഉന്നയിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

National

ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; രണ്ട് കുടിലുകൾ കത്തിനശിച്ചു

Published

on

ചെന്നൈ: ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകൾ കത്തിനശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവർത്തകർ പടക്കം പൊട്ടിച്ചത്. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ കേസെടുക്കാൻ പൊലീസിന് നി‍ർദേശം നൽകിയിട്ടുണ്ട്.

Continue Reading

National

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ എംഎല്‍എയും മുതിര്‍ന്ന അഭിഭാഷകനുമായ അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബിജെപിക്ക് തിരിച്ചടി. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ത്രിപുര വെസ്റ്റിലെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയുമായ ആശിഷ് കുമാര്‍ സാഹ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംഎല്‍എയുമായ സുദീപ് റോയ് ബര്‍മ്മന്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Continue Reading

Featured