കരുണാപുരം പഞ്ചായത്ത് യുഡിഎഫിന്

ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ ആണ് വിജയം. 17ല്‍ ഒമ്പത് വോട്ടുകള്‍ നേടി കോൺഗ്രസിലെ മിനി പ്രിൻസ് പ്രസി‍ഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്‍റ് എൽഡിഎഫിലെ വിൻസി വാവച്ചൻ ആണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന എൽഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്.

ബിഡിജെഎസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗമായ പി ആർ ബിനുവിൻറെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. ബിഡിജെഎസ് അംഗം പി ആർ ബിനു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി സാലിയാണ്

Related posts

Leave a Comment