Connect with us
fed final

Featured

കരുനാഗപ്പള്ളി ലഹരിവേട്ട ; പിടിയിലായ മുഖ്യപ്രതി ഇജാസ് സിപിഎം അംഗം, സജാദ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി

Veekshanam

Published

on

കൊല്ലം: ലഹരി കടത്തു കേസിൽ പിടിയിലായവരുടെ കൂടുതൽ സിപിഎം ബന്ധം പുറത്ത് വരുന്നു. പിടിയിലായ മുഖ്യപ്രതി ഇജാസ് സിപിഎം അംഗം. ഒരു കോടിയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നവുമായി പിടിയിലായ
മറ്റൊരു പ്രതി സജാദ് ഡി വൈ എഫ് ഐ ആലപ്പുഴ വലിയ മരം യൂണിറ്റ് സെക്രട്ടറി .
ലഹരി കടത്തിന് ചുക്കാൻ പിടിച്ച ഇജാസും ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ഷാനവാസും തമ്മിലുള്ള ദൃശ്യങ്ങളും ഫോട്ടോ കളും നേരത്തെ പുറത്ത് വന്നിരുന്നു. ഷാനവാസിന്‍റെ  ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു ഇവർ ലഹരി വസ്തുക്കൾ കടത്തിയത് ലഹരിക്കേസിൽ പിടിയിലായ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സിവ്യൂവാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗം മാണ്. നേരത്തെ ഡിവൈഎഫ്ഐ  തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. 4 മാസം മുമ്പ് അരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ ഇജാസിനെ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് ഷാനവാസ് ആയിരുന്നു. അന്ന് ലഹരി കടത്തിൽ പെട്ടിട്ടും ഇജാസിനെതിരെ സംഘടനാ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിരുന്നില്ല.ഇജാസിനൊപ്പം ഇപ്പോൾ പിടിയിലായ മറ്റൊരു പ്രതി സജാദ് ഡി വൈ എഫ് ഐ ആലപ്പുഴ വലിയ മരം യൂണിറ്റ് സെക്രട്ടറിയാണ്. ഇജാസും സിപിഎം നേതാവ് ഷാനവാസുമായുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഷാനവാസിന്‍റെ  ഉടമസ്ഥതയിൽ ഉള്ളി ലോറിയിലാണ് കരുനാഗപ്പള്ളിയിൽ ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്.


ഷാനവാസിന്‍റെ  പിറന്നാൾ ആഘോഷത്തിൽ ലഹരി കടത്ത് കേസിൽ അറസ്റ്റിലായ പ്രതി ഇജാസ് പങ്കെടുത്തതിന്‍റെ  ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്. സിപിഎം നേതാവ് ഷാനവാസും ലഹരികടത്തു സംഘവുമായുള്ള ബന്ധം ഇതോടെ കൂടുതൽ വ്യക്തമായിരുന്നു. ഇതോടെ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകി.

Advertisement
inner ad

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Featured