Featured
മേയ് പത്തിനു വിധിയെഴുതും,
ബിജെപി രഹിത തെന്നിന്ത്യ
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ദക്ഷിണേന്ത്യയിൽ നിന്നു തുരത്തിയോടിക്കാനുള്ള വടി വെട്ടി കാത്തിരിക്കുകയാണ് കർണാടകയിലെ ജനങ്ങൾ. കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം ഈ മാസം പത്തിന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പോടെ ചാമ്പലാകും. കഴിഞ്ഞ വർഷം ഡിസംബറിൽ ഹിമാചൽ പ്രദേശിൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരം പിടിച്ചതിന്റെ ക്ഷീണം മാറുന്നതിനു മുൻപേ, കർണാടകത്തിലും കടുത്ത തോൽവിയാണ് നരേന്ദ്ര മോദിയെയും അമിത്ഷായെയും കാത്തിരിക്കുന്നത്.
തെക്കേ ഇന്ത്യയിൽ ഇതുവരെ ബിജെപി ആകെ പച്ച തൊട്ടത് കർണാടകയിൽ മാത്രമാണ്. കേരളത്തിൽ ഇപ്പോഴും വട്ടപ്പൂജ്യം. തമിഴ്നാട്, തെലങ്കാന, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നീ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്കു കാര്യമായ വേരോട്ടമില്ല. അതുകൊണ്ടു തന്നെ കർണാടകയിലെ പതനം ബിജെപിക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് ഉറപ്പ്. കേരളത്തിലൊഴികെ അതതു സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾക്കാണ് നിലവിൽ ഭരണം. അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷ ഐക്യത്തിലൂടെ ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരണത്തിനുള്ള അങ്കപ്പുറപ്പാട് കൂടിയാണു കർണാടക തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സർവേകളിലെല്ലാം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുന്നു. എബിപി-സി വോട്ടർ സർവേ പ്രകാരം 224 അംഗ നിയമസഭയിൽ 115-127 സീറ്റുകൾ വരെ കോൺഗ്രസ് നേടും. ബിജെപിക്ക് 68-80 സീറ്റുകളും ജനതാ ദൾ എസിന് 23-35 സീറ്റുകളും കിട്ടും. ഇ- ന്യൂസ് ഏജൻസി സർവേ പ്രകാരം കോൺഗ്രസ് 132-140 സീറ്റുകൾ നേടും. 43 ശതമാനം വോട്ടാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്. ബിജെപിക്ക് 57-65 സീറ്റുകളും 33 ശതമാനം വോട്ടും അവർ പ്രവചിക്കുന്നു. ജനതാ ദൾ എസിന് 25-32 സീറ്റുകളും. എൻഡിടിവി-സിഎസ്ഡിഎസ് അടക്കം പോൾ സർവേ നടത്തിയ മിക്ക ഏജൻസികളും സമാനമായ പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്.
ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു
മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മെയുടെ അഴിമതി സർക്കാരാണ് കർണാടകത്തിൽ ബിജെപിയുടെ അന്തകൻ വിത്ത്. കമ്മിഷൻ രാജ് എന്നാണ് ബൊമ്മെ ഭരണം അറിയപ്പെടുന്നതു തന്നെ. പേടിഎം എന്നു പറയുന്നതു പോലെ പേ-സിഎം എന്നാണ് അഴിമതിയുടെ പുതിയ പേര്. കർണാടകത്തിൽ ഏതു പദ്ധതി നടപ്പാക്കുന്നതിനും മുഖ്യമന്ത്രിക്കോ പാർട്ടിക്കോ കമ്മിഷൻ നൽകണം. അടങ്കൽ തുകയുടെ 40 ശതമാനം വരെയാണ് കമ്മിഷൻ. വിവിധ സർക്കാർ സർവകലാശാലകളിലെ വൈസ് ചാൻസിലർമാരുടെ നിയമനത്തിനു പോലും പണം വാങ്ങി എന്നാണ് ആരോപണം. രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നായിട്ടു പോലും പ്രാദേശിക വികസനം വളരെ കുറച്ചു നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്. തൊഴിലില്ലായ്മ അതിരൂക്ഷം. അമിതമായ വിലക്കയറ്റത്തിൽ പൊറുതി മുട്ടുകയാണ് സാധാരണ ജനങ്ങൾ. കോവിഡ് കാലത്തെ ഭരണ പരാജയനവും ബൊമ്മെ മന്ത്രിസഭയെ വേട്ടയാടുന്നു.
നിറഞ്ഞ കോൺഗ്രസ് കൂടാരവും ഒഴിഞ്ഞ ബിജെപിയും
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുൻപേ ബിജെപിയിൽ തുടങ്ങിയ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കുത്തൊഴുക്കായി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ആറ് തവണ എംഎൽഎ ആയിരുന്ന എസ്. അംഗാറ, മൂന്നു തവണ എംഎൽഎ ആയിരുന്ന എം.പി. കുമാര സ്വാമി, ആർ.ശങ്കർ തുടങ്ങി മുതിർന്ന പത്തിലധികം നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബിജെപിയിൽ നിന്നു രാജി വച്ചത്.
കർണാടകത്തിൽ ബിജെപി സ്ഥാപിച്ചു വളർത്തിയവരിൽ പ്രമുഖനാണ് ജഗദീഷ് ഷെട്ടാർ. ഹുബള്ളി ധർവാദ് നഗരത്തിന്റെ കൗൺസിലറായി പൊതു പ്രവർത്തനം തുടങ്ങിയ ഷെട്ടാർ എട്ടു തവണ എംഎൽസി ആയിട്ടുണ്ട്. വിവിധ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി, കോൺഗ്രസ് ഭരിച്ചപ്പോൾ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി തുടങ്ങിയ നിലകളിലെല്ലാം ജനശ്രദ്ധ നേടിയിട്ടുള്ള ഷെട്ടാർ ഇപ്പോൾ കോൺഗ്രസിലാണ്. ഹുബള്ളി മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയാണ് ഇക്കുറി ഷെട്ടാർ. കർണാടകത്തിൽ അധികാരം നിലനിർത്തുന്നതിനെക്കാൾ ഷെട്ടാറെ പരാജയപ്പെടുത്താനാണ് ബിജെപി അധ്വാനിക്കുന്നത്.
അതേ സമയം, കോൺഗ്രസ് ക്യാംപ് മുൻപെന്നത്തെക്കാളും ശക്തമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകം എന്ന നിലയിൽ കർണാടകത്തിൽ കോൺഗ്രസ് വർധിത വീര്യത്തിലാണ്. ഖാർഗെ, മുൻമുഖ്യമന്ത്രി സിദ്ദ രാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നീ ത്രിമൂർത്തികളാണ് തെരഞ്ഞെടുപ്പ് മുന്നിൽ നിന്നു നയിക്കുന്നത്. ഒപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇടവും വലവുമുണ്ട്. നേരത്തേ ബിജെപിയെ സഹായിച്ചിരുന്ന ലിംഗായത്ത് സമുദായം അപ്പാടെ പാർട്ടി വിട്ടു പോയതും കോൺഗ്രസിനാണ് സഹായമാകുക. ഹിജാബ്, ടിപ്പു സുൽത്താൻ വിദങ്ങളിലൂടെ മുസ്ലിം സമുദായവും മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവ വിഭാഗവും നിരന്തരം ആക്രമിക്കപ്പെട്ടു. അതുണ്ടാക്കിയ വ്രണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ല.
കോൺഗ്രസിനു സാധ്യത നൽകുന്ന ചില ഘടകങ്ങൾ
എല്ലാ വിഭാഗങ്ങളോടും നീതി പുലർത്തുന്ന പ്രകടന പത്രികയാണ് കോൺഗ്രസിന്റെ തുരുപ്പ് ചീട്ട്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുഴുവൻ സ്ത്രീകൾക്കും സർക്കാർ വാഹനങ്ങളിൽ സൗജന്യ യാത്ര, തൊഴിൽ രഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ഓണറേറിയം തുടങ്ങിയ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിക്കപ്പെടുമെന്നു പ്രകടന പത്രിക ഉറപ്പ് തരുന്നു. മുസ്ലിം സംവരണം റദ്ദാക്കിയതടക്കമുള്ള ബൊമ്മെ നടപടികൾ പുനഃസ്ഥാപിക്കാൻ നിയമ നിർമാണം നടത്തുമെന്ന് കോൺഗ്രസിന്റെ ഉറപ്പ്. ഒപ്പം കൂടുതൽ സമുദായങ്ങൾക്ക് സംവരണം എന്നും വാഗ്ദാനം.
ലിംഗായത്ത് സമുദായത്തെ ബിജെപി വഞ്ചിച്ചെന്നു പറഞ്ഞു പാർട്ടി വിട്ട ദിനേശ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവർ വലിയ തോതിൽ ബിജെപിക്കു തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രി യദിയൂരപ്പയും മൗനത്തിലാണ്. സീറ്റ് നിർണയത്തിലടക്കം ബിജെപി ഡൽഹി നേതൃത്വമാണ് കർണാടകത്തിൽ തീരുമാനമെടുക്കുന്നത്. അതിലെ അതൃപ്തി വളരെ പ്രകടവും. അതേ സമയം, കോൺഗ്രസ് പ്രാദേശിക തലത്തിൽ മാത്രം ആലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുക്കുന്നത് അണികളെ ആവേശത്തിലാക്കുന്നു.
ഹിജാജ്, ഹലാൽ, സംവരണം റദ്ദാക്കൽ, ക്രൈസ്തവ പീഡനം തുടങ്ങിയ വിവാദങ്ങളിലൂടെ മത ന്യൂനപക്ഷ വികാരങ്ങൾ വ്രണപ്പെടുത്തിയതിനെതിരായ ജനവകാരം, ദളിത് സമൂഹത്തിന്റെ കൊഴിഞ്ഞുപോക്ക് എന്നിവ ബിജെപിക്കു തിരിച്ചടിയാകും.
2024 ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 2004ലെ തെരഞ്ഞെടുപ്പ് ഫലമാവും ഇന്ദ്രപ്രസ്ഥത്തെ കാത്തിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ ഐക്യത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്ന പാർട്ടി ഹൈക്കമാൻഡിന്റെ മധ്യസ്ഥ ഫോർമുലയ്ക്കും ഒരുപാട് അർഥവ്യാപ്തിയുണ്ട്. അതിനെല്ലാമുള്ള ഉത്തേജകമെന്ന നിലയിലാണ് കർണാടക തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Featured
തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Delhi
രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടര്‍ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വർദ്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വർദ്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കോല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.
chennai
ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login