Connect with us
48 birthday
top banner (1)

Featured

കെസി വേണുഗോപാൽ എംപിയുടെ ഇടപെടൽ; ഓണക്കാലത്ത് സ്പെഷ്യൽ സർവീസുമായി കർണാടക ആർടിസി

Avatar

Published

on

ബംഗളൂരു: ഓണക്കാലത്ത് ബെംഗളുരുവിലെ മലയാളികൾക്ക് ആശ്വാസ വാർത്ത. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത എത്തുന്നത്.കർണാടക ആർടിസി ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചതായാണ് അറിയിച്ചത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സർക്കാർ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും. ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകുമോ എന്നത് വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published

on

ബംഗളൂരു: സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.ഹാസനിലെ എം.പിയായിരുന്ന പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെൻഡ്രൈവുകള്‍ പാർക്കുകളിലും സ്റ്റേഡിയത്തിലുമുള്‍പ്പെടെ വിതറിയ നിലയില്‍ പലർക്കായി കിട്ടുകയായിരുന്നു.

പരാതിയില്‍ സെക്ഷൻ 376 (ബലാത്സംഗം) നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് രേവണ്ണയെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ മുകുള്‍ രോഹത്ഗി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 33കാരനായ രേവണ്ണയെ മെയ് 31ന് ജർമനിയില്‍ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടൻ കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

Published

on

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങള്‍ എന്റെ സഹോദരന് നല്‍കിയ സ്‌നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കും. കര്‍ഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാന്‍ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി, അപ്പച്ചന്‍, കെ.എല്‍ പൗലോസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മാടാക്കര അബ്ദുല്ല, കണ്‍വീനര്‍ ഡി.പി രാജശേഖരന്‍, കെ.ഇ വിനയന്‍, എം.എ അസൈനാര്‍, എടക്കല്‍ മോഹനന്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured

അണപൊട്ടി ആവേശം; ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും

Published

on

സുല്‍ത്താന്‍ ബത്തേരി: ആവേശം കൊട്ടിക്കയറി ലോക്‌സഭ പ്രതിപക്ഷ രാഹുല്‍ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ചര്‍ച്ചിന് മുന്‍പില്‍ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. ഒരു നോക്ക് കാണുവാനായി ചേര്‍ന്നണഞ്ഞ ആയിരങ്ങള്‍ക്കിടയിലേക്ക് രാഹുല്‍ പ്രിയങ്കയും കടന്നുവന്നപ്പോള്‍ ആവേശം അണപൊട്ടി.

കത്തുന്ന വേനല്‍ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉള്‍പ്പെടെ വന്‍ ജനാവലിയായിരുന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്. നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയുടെ ആവേശം കൊടുമുടിയിലെത്തിച്ചു.

Advertisement
inner ad
Continue Reading

Featured