കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക.ണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിവും ഇതിനായി പ്രത്യേക ക‍ര്‍മ്മസമിതിയെ നിയോഗിക്കുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ അറിയിപ്പ്. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരളത്തിന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിന് നിയോഗിക്കുമെന്നും കര്‍ണാടക പറയുന്നു.

Related posts

Leave a Comment