Connect with us
inner ad

Featured

കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി

Avatar

Published

on

ബംഗളുരു: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മയ് സർക്കാർ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതൽ ഈ വർദ്ധന ബാധകമാകും.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു; രാജ്യമാകെ രേഖപ്പെടുത്തിയത് 60 ശതമാനം പോളിങ്

Published

on

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ അവസാനം ലഭ്യമായി വിവരം അനുസരിച്ച് 65 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.

Continue Reading

Featured

പിണറായി വിജയൻ മോദിയേക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുകയാണ്: എംഎം ഹസ്സൻ

Published

on

തിരുവനന്തപുരം: പിണറായി വിജയൻ മോദിയേക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുകയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. ഇന്ത്യാ മുന്നണി മര്യാദകൾ സിപിഐഎം കേരളത്തിൽ പാലിക്കുന്നില്ല. ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ല. ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം നടക്കുന്നു. ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. പാനൂർ സ്ഫോടനം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു. കേരളത്തിലെത്തിയ മോദി പിണറായി വിജയനെ വിമർശിച്ചു. എന്നിട്ട് വിമർശനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല. അത് ബിജെപി – സിപിഐഎം അന്തർധാരയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Choonduviral

‘ലോക് സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വൻ വിജയം നേടും’: രമേശ് ചെന്നിത്തല

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി ആളുകളിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. മുന്നണി ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

ബിജെപി പറയുന്നത് പോലെ അവരുടെ ഒരു തരംഗവും ഇവിടെ ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്ന് പറയുന്നത് കള്ള പ്രചാരണത്തിൻെറ ഭാഗമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടും. കേരളത്തിലെ പ്രചാരണ രംഗത്ത് മന്ത്രിമാരാരുമില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം പ്രകടമാണ്, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. പാർട്ടിയിൽ ഉള്ളവർക്ക് തന്നെ ഭരിക്കുന്ന സംവിധാനത്തോട് എതിർപ്പാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പിണറായി സദാസമയവും രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. മോദിയെ പോലെയാണ് പിണറായി സംസാരിക്കുന്നത്. മുഖയാമന്ത്രിയുടെ വാർത്ത സമ്മേളനങ്ങൾ ബിജെപി ഓഫീസിൽ നിന്നും എഴുതി തയ്യാറാക്കിയ പ്രസംഗം പോലെയാണ്. ബിജെപി – സിപിഎം അന്തർധാര സജീവമായി നിലനിര്തെണ്ടസ്ഥ പിണറായിയുടെ ആവശ്യമാണെന്ന് കേരളത്തിലെ ഓരോ ജനങ്ങൾക്കും അറിവുള്ളതാണ്. ലാവ്‌ലിൻ കേസ്, സ്വർണ്ണ കടത്ത്, മാസപ്പടി വിവാദം ഇതിലൊന്നും പിടിക്കപ്പെടാതെ ഇരിക്കുന്നത് അന്തർധാര സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. കേന്ദ്ര സർക്കാരിനെയും മോദിയെയും പ്രീതിപ്പെടുത്താനാണ് എപ്പോഴും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വടകരയിൽ കെ കെ ഷൈലജയ്ക്ക് എതിരെ അഴിമതി ആരോപണങ്ങൾ ഉണ്ട്. അതിൽ കേസുകളും നിലനിൽക്കുന്നുണ്ട്. ഇത്പ പ്രചാരണ ആയുധമാക്കുന്നതിൽ തെറ്റില്ല. തികച്ചും സത്യസന്ധമായ ആരോപണമാണ്. പരാജയം ഉറപ്പായപ്പോൾ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത് എത്തിയിരിക്കുകയാണ്. വ്യക്തി അധിക്ഷേപത്തോട് യോജിപ്പില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെയും ഇതുപ്പിപ്പോലെ വ്യക്തി അധിക്ഷേപങ്ങൾ വന്നപ്പോൾ നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured