Connect with us
48 birthday
top banner (1)

Featured

കർണാടകത്തിൽ കോൺഗ്രസ്സ്മഹാഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് കെ സുധാകരൻ എം പി

Avatar

Published

on

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2024ൽ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാരിൻ്റെ പരാജയത്തിലേക്ക് ഉള്ള ചൂണ്ടു പലക ആയിരിക്കും എന്ന് കേരളാ പ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് കെ സുധാകരൻ എം പി സൂചിപ്പിച്ചു, മതം, ജാതി, വിശ്വാസം, ഇവയെല്ലാം കളങ്ക പെടുത്തി രാജ്യത്ത് നടക്കുന്ന കൊള്ളയും കൊള്ളിവെപ്പും മൂടി വച്ച് കുറെ കാലം ഭരണത്തിൽ പിടിച്ച് കഴിഞ്ഞു കൊള്ളാം എന്നത് ബി ജെ പി യുടെ വ്യാമോഹം മാത്രമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു , ബാംഗ്ലൂർ ബി ടി എം , ജയനഗർ മണ്ഡലങ്ങളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആയ രാമലിംഗ റെഡ്‌ഡി യുടേയും സൗമ്യ റെഡ്‌ഡിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് നടത്തിയ തിരഞ്ഞെടുപ്പ് സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ബി ടി എം സ്ഥാനാർത്ഥി രാമലിംഗ റെഡ്‌ഡി യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ്സ്‌ മണ്ണിൽ അധ്യക്ഷത വഹിച്ചു .മുൻ കോർപറേറ്റർ ജി മഞ്ജുനാഥ് , കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ മേയറുമായ മഞ്ജുനാഥ റെഡ്‌ഡി , ആന്റണി തോമസ് , ചാർലി മാത്യു , തോമാച്ചൻ , വർഗീസ് , രാജീവൻ കളരിക്കൽ , നന്ദകുമാർ കൂടത്തിൽ , ജിജോ തോമസ് , സോമരാജ് , മീര , ബീന , ആശ , ആന്റണി , സജീവ് എന്നിവർ സംസാരിച്ചു കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം മണ്ഡലത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് യോഗം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ഉൽഘാടനം ചെയ്യുന്നു.

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured