Featured
കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി നിയോജക മണ്ഡലം യോഗം
ദാസറഹള്ളി,കർണാടക: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി നിയോജക മണ്ഡലം യോഗം പ്രസിഡന്റ് ജിബി കെ ആർ നായരുടെ അധ്യക്ഷതയിൽ ചോക്കസാന്ദ്ര കെ എം ഇ എസ്സ് സി ഹാളിൽ നടന്നു . ജനറൽ സെക്രട്ടറി ടോമി ജോർജ് സ്വാഗതം പറഞ്ഞു . വരുന്ന ബി ബി എം പി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുവാൻ കെ എം സി വാർ ഡുകമ്മറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കും . കെ എം സി യുടെ നേതൃത്വത്തിൽ സ്ത്രീ ശക്തി സൊസൈറ്റികൾ ഉടൻ രൂപീകരിക്കും അതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് .കെ എം സി യുടെ കലാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നവംബറിൽ നടത്തും . യോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉൽഘാടനം ചെയ്തു . ഭാരവാഹികളായ ജേക്കബ് മാത്യു , നന്ദകുമാർ കൂടത്തിൽ , ഷാജി ജോർജ് , ശിവൻകുട്ടി , ജസ്റ്റിൻ ജെയിംസ് , സിബി പയ്യപ്പള്ളി , ഷാജു മാത്യു , ഷാജി കെ ജോർജ് , ഷേർലി തോമസ് , സിന്ധു പ്രശാന്ത് , സുമ , മേഴ്സി , സിനി , ജെഫിൻ എന്നിവർ സംസാരിച്ചു .
ചോക്കസാന്ദ്ര വാർഡ് പ്രസിഡന്റായി മേഴ്സി വർഗീസിനെ യോഗം തിരഞ്ഞെടുത്തു .
Featured
തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Delhi
രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടര്‍ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വർദ്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വർദ്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കോല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.
chennai
ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login