Connect with us
,KIJU

Featured

സിദ്ധരാമയ്യ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും, 24 മന്ത്രിമാർ കൂടി

Avatar

Published

on

ബം​ഗളൂരു:സിദ്ദ രാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നു വികസിപ്പിക്കും. മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ, ദിവസങ്ങളോളം നടന്ന നീണ്ട ചർച്ചകൾക്ക് ശേഷമാണ് അന്തിമ രൂപമായത്. സത്യപ്രതിജ്‍ഞയുടെ വിവരങ്ങൾ പാർട്ടി ജനറൽ സെക്രട്ടരി രൺദീപി സിം​ഗ് സുർജേവാലയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി വി.എസ്. ശിവകുമാർ എന്നിവർ ഇന്നലെ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച ന‌ടത്തിയിരുന്നു.

മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടി ആഴ്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സർക്കാർ സമ്പൂർണ്ണ മന്ത്രിസഭ രൂപീകരിക്കാൻ പോകുന്നത്. മെയ് 20 ന് കർണാടകയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകും.

Advertisement
inner ad

ഇതോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിൽ ഉണ്ടാവുക. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവർഗ, മുസ്ലിം, ബ്രാഹ്‌മണർ എന്നീ വിഭാഗങ്ങളിൽപ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതോ‌ടെ മന്ത്രിസഭാ വികസനം പൂർണമായി.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വർ ഖന്ദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെ എൻ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആർ ബി തിമ്മുപൂർ, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാൾക്കർ, മധു ബംഗാരപ്പ, ഡി സുധാകർ, ചലുവരയ്യ സ്വാമി, മങ്കുൽ വൈദ്യ, എം സി സുധാകർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. എച്ച്കെ പാട്ടീൽ, ശരൺപ്രകാശ് പാട്ടീൽ, ശിവാനന്ദ് പാട്ടീൽ, എസ്എസ് മല്ലിഖാർജുന, ശരൺബസപ്പ ദർശനപുര, ഏക എംഎൽസിയായ എൻഎസ് ബോസരാജു എന്നിവരും പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെടും.

Advertisement
inner ad

ഇതിനുപുറമെ, കർണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അമിത്ഷായെ തള്ളി ഡോ. ഫറൂഖ് അബ്ദുള്ള, പൂഞ്ചും രജൗറിയും തിരികെ കിട്ടിയത് നെഹ്റുവിന്റെ ഇടപെടൽ കൊണ്ട്

Published

on

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ നിർത്തിയതു കൊണ്ടാണ് ഇന്ത്യയുടെ പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. അല്ലായിരുന്നെങ്കിൽ ഈ പ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാൻ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിർദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്റുവാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷായുടെ വാദങ്ങളും ഫറൂഖ് അബ്ദുള്ള തള്ളി .
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീർ നെഹ്റുവിന്റെ അബദ്ധമെന്നാണ് അമിത് ഷാ വിമർശിച്ചത്. ജമ്മു കശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്നടക്കം വ്യവസ്ഥകളുള്ള ബിൽ, ലോക്സഭയിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസായി.
അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

Featured

നവ കേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിലായി അവധി

Published

on

കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നവ കേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിക്കുന്നതെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement
inner ad

അതേസമയം കോഴിക്കോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ അവധി നൽകിയത്. വി എച് എസ് സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജുകൾക്ക് അവധിയുണ്ടാവുകയില്ല.

Advertisement
inner ad
Continue Reading

Featured

തമ്പുരാൻ കോട്ടകളിൽ വിള്ളൽ ഉണ്ടാകണമെന്ന് സ്വാമി സച്ചിദാനന്ദ

Published

on

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങൾ തമ്പുരാൻ കോട്ടകളായി നില്ക്കുന്ന സാഹചര്യത്തിൽ കോട്ടയ്ക്ക് വിള്ളൽ ഉണ്ടാകണമെന്നും എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സമരം കഴിഞ്ഞ് 100 വർഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്ര കോൺഗ്രസ് നടക്കുന്ന സ്ഥലത്തെ ടികെ മാധവൻ നഗർ എന്നു നാമകരണം ചെയ്തത് ഏറ്റവും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറുകളും കമ്യൂണിസ്റ്റുകാരും ചരിത്രത്തിൽ തിരുത്തലുകൾ വരുത്തുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. നവോത്ഥാനത്തിൽ യാതൊരു പങ്കുമില്ലാത്തവരാണ് ഇപ്പോൾ അതിന്റെ അവകാശികളാകാൻ ശ്രമിക്കുന്നത്. അനാചാരങ്ങൾക്കെതിരേ ശബ്ദമുയർത്തിയവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.അഞ്ചയിൽ രഘു, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെപി ശ്രീകുമാർ, എംഎം നസീർ എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ പങ്കെടുത്തവരെ ഉപഹാരം നല്കി കെപിസിസി ആദരിച്ചു. സമാപന സമ്മേളനത്തിൽ വിപി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിടി ബൽറാം മുഖ്യപ്രഭാഷണം നടത്തി. എം ലിജു, ടി സിദ്ദിഖ്, ജിഎസ് ബാബു, എംഎം നസീർ, കെപി ശ്രീകുമാർ, ജോസഫ് വാഴയ്ക്കൻ, പിഎ സലീം, ഡോ സരിൻ, ആലിപ്പറ്റ ജമീല, അഡ്വ അശോകൻ എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured