കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യവിശ്രമം അച്ഛനരികെ

കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്‌കുമാറിന്റെ സമാധിക്ക് അരികിൽ ആയി കൺഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠിരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. അമേരിക്കയിലുള്ള മകൾ രാത്രി ബംഗളുരുവിൽ എത്തിയിരുന്നു
വിലാപയാത്രയായി 11കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി.

അടുത്ത കുടുംബങ്ങൾക്ക് പുറമെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഉള്ള പ്രമുഖർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Related posts

Leave a Comment