കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള അന്തർ സംസ്​ഥാന സർവിസുകൾ പുനരാരംഭിക്കുന്നു

ബംഗളൂരു: കർണാടകയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതിന്​ പിന്നാലെ കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള അന്തർ സംസ്​ഥാന സർവിസുകൾ പുനരാരംഭിക്കുന്നു. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂർ എന്നിവിടങ്ങളിൽനിന്ന്​ കേരളത്തി​െൻറ വിവിധ നഗരങ്ങളി​േലക്കുള്ള സർവിസുകളാണ്​ യാത്രക്കാരുടെ തിരക്ക്​ പരിഗണിച്ച്‌​ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്​.

കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റോ കോവിഡ്​ വാക്​സിൻ ഒറ്റത്തവണ​െയങ്കിലും സ്വീകരിച്ചതി​െൻറ രേഖയോ കൈയിൽ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങൾക്കും മറ്റുമായി ദിനേന കർണാടകയിലേക്ക്​ കടക്കുന്നവർ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ കരുതണം.
കേരള-കർണാടക അന്തർ സംസ്​ഥാന സർവിസ്​ പുനരാരംഭിക്കാൻ കെ.എസ്​.ആർ.ടി.സി തയാർ

തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഇരു സംസ്​ഥാനങ്ങളും തമ്മിൽ അന്തർ സംസ്ഥാന സർവിസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് കർണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു.

കർണാടക സർക്കാറിൻറെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ പരിമിതമായ സർവിസുകളാണ് കോഴിക്കോട്, കാസർകോട്​ വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണാടക റോഡ് കോർപ്പറേഷനും സർവിസ് നടത്തുക.

തമിഴ്‌നാട് സർക്കാറിൻറെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവിസുകൾ ഇപ്പോൾ ആരംഭിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും സർവിസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Related posts

Leave a Comment