Connect with us
48 birthday
top banner (1)

Sahithyaveekshanam

കർമയോഗി വിടവാങ്ങി

Avatar

Published

on

ജൂലൈ 18…ഇത്രയും കറുത്തിരുണ്ട ഒരു ദിനം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. രാവിലെ 5 മണിക്ക് ഉറക്കമെഴുന്നേറ്റ് ഫോൺ തുറന്നപ്പോഴാണ് വാട്സ്ആപ് ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിക്ക് വിട എന്ന വലിയ അക്ഷരത്തിലുള്ള പോസ്റ്ററുകളും എഴുത്തുകളും കാണുന്നത്. വിശ്വസിക്കാനാവാത്തത് കൊണ്ട് മകൻ ചാണ്ടി ഉമ്മന്റെ ഫേസ് ബുക്കിലേക്ക് ഒന്ന് എത്തി നോക്കി. അതെ APPA HAS PASSED AWAY…ഒരു മണിക്കൂർ മുമ്പ് എഴുതിയ പോസ്റ്റ്‌. കേൾക്കാനാഗ്രഹിക്കാത്ത ആ വിയോഗം.. കുഞ്ഞൂഞ്ഞ് നമ്മെ വിട്ട് പോയി.. ഉണരാത്ത ഗാഡനിദ്രയിലേക്ക്…പിന്നെയാകെ മൂകതയായിരുന്നു. വീട്ടിലുള്ള പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടതുപോലെ…കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, തുരുതുരാ വരുന്ന പ്രിയ നേതാവിന്റെ ഓർമപ്പെടുത്തലുകൾ.

ഉമ്മൻ‌ചാണ്ടി, അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. അത്രമേൽ ജനങ്ങളിൽ ആഴത്തിലുള്ള വേരുകളുറപ്പിച്ചാണ് മടക്കം. സദാസമയവും പ്രസന്നമുഖത്തോടുകൂടി ചുണ്ടിൽ ചെറുപുഞ്ചിരി പൊഴിച്ച് ആൾക്കൂട്ടത്തിനുനടുവിൽ കുറേ വെള്ളക്കടലാസുകളും നിവേദനങ്ങളും പേനയും ഒരു ഗ്ലാസ്‌ ഓട്സ്സുമായി അയാളുണ്ടാവും… ‘ജനപ്രതിനിധി’ അങ്ങനെ വിളിക്കാം. ലോകജനതയ്ക്ക് മുന്നിൽ ഇനി ഇങ്ങനെ ഒരാൾ ഉണ്ടാവില്ല എന്നത് നിസ്സംശയം പറയാം. കൊച്ചുമക്കൾക്ക് മുത്തശ്ശനായി, അമ്മമാർക്ക് മകനായി അശരണർക്ക് തണലായി പാർട്ടി പ്രവർത്തകർക്ക് നല്ലൊരു നേതാവായി അയാളെന്നും നിലകൊണ്ടിരുന്നു. ഉറങ്ങാതെ തന്നിലേൽപ്പിച്ച കടമകൾക്ക് നിറം പകരാനായി, ചുറ്റുമുള്ള ജീവിതങ്ങളെ പച്ചപിടിപ്പിക്കാനുള്ള തിരക്കിലായിരുന്നു. കുഞ്ഞൂഞ്ഞ് ഇനി വിശ്രമത്തിലാണ്. തന്റെ കർമമണ്ഡലത്തിൽ നിന്ന് കടമകൾ പൂർത്തിയാക്കി ഒരു പിൻവാങ്ങൽ. ജനങ്ങളുടെ മനസ്സിൽ എന്നും സ്ഥിരമായി വാഴുന്ന ഒരു പ്രതീകമായാണ് അദ്ദേഹത്തിന്റെ മടക്കം… അരങ്ങൊഴിഞ്ഞപ്പോഴും അണയാത്ത ജനപ്രവാഹമാണ് അദ്ദേഹം നമുക്കായി അവശേഷിപ്പിച്ച നന്മ. ഇന്ന് ഉമ്മൻ‌ചാണ്ടിയുടെ മുഖത്ത് പുഞ്ചിരിയില്ല.. പകരം ശാന്തതയാണ്… കടമകളെല്ലാം എല്ലാം നിറവേറ്റിയ ജനപ്രതിനിധിയുടെ ശാന്തത…

Advertisement
inner ad

ഒരു നോക്ക് അദ്ദേഹത്തെ കാണാൻ വേണ്ടി വടകര അരവിന്ദ് ഘോഷിലെ സമ്മേളന നഗരിയിലേക്ക് ആ കൊറോണക്കാലത്ത് തിരക്ക് പിടിച്ച് പോയതും ആൾക്കൂട്ടത്തിനു നടുവിലൂടെ അദ്ദേഹത്തെ കണ്ട് തലയിൽ കൈ വച്ച് അനുഗ്രഹം വാങ്ങി കൂടെ നിന്നൊരു ഫോട്ടോ എടുത്തതും.,. ഈ ഒരു 5 മിനുട്ട് ആണ് പ്രിയപ്പെട്ട ഈ നേതാവിനെ ഒന്നുകൂടി മനസ്സിന്റെ ആഴങ്ങളിലേക്ക് ചേർത്തുവച്ചത്.. അത്രയും തിരക്കിനിടയിൽ ഒരു സ്ഥാനവുമില്ലാത്ത നാളിതുവരെ കണ്ടിട്ടുപോലുമില്ലാത്ത എന്നെ ചേർത്ത് പിടിക്കണമെങ്കിൽ അദ്ദേഹം എന്തുമാത്രം ജനങ്ങളോടിണങ്ങി ചേർന്നെന്ന് പറയാതെ പറയുന്നുണ്ടയാൾ… ഒടുവിൽ പല കുതന്ത്രങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ മാനംകെടുത്തിയും കല്ലെറിഞ്ഞും അസഭ്യവാക്കുകളിലൂടെ മനസ്സിന് മുറിവേൽപ്പിച്ചു രോഗശയ്യയിലാക്കിയവരെ നിരാശയുടെ പടുകുഴിയിലേക്ക് താഴ്ത്തിവിട്ട ‘ വിശുദ്ധനും ‘ ഉമ്മൻചാണ്ടിയാണ്.. അദ്ദേഹം മരണപ്പെട്ടപ്പോൾ പല തുറന്നുപറച്ചിലുകളും മാപ്പുകളുമൊക്കെ ആ വലിയ വ്യക്തിത്വത്തിന്റെ നിരപരാധിത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്… തന്നെ ഉപദ്രവിച്ചവരോടും കൂടെ നിന്നവരോടും ഒരു ചെറുപുഞ്ചിരിമാത്രം സമ്മാനിച്ചു കടന്നു പോയ നേതാവ്..

കേരളചരിത്രത്തിൽ ഇന്ന് വരെ കാണാത്ത ഒരു യാത്രമൊഴിക്കാണ് നിങ്ങൾ ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്… പൊതുഅവധി മുതൽ മാധ്യമമൗനാചരണം തുടങ്ങി ഇതര രാഷ്ട്രീയ കക്ഷികളുയർത്തിയ ഫ്ലെക്സ് പോലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നാൾവഴികളെയാണ് ഓർമ്മിപ്പിക്കുന്നത്… ഒറ്റപ്പെടുത്തിയവർക്ക് കാലം കാത്തുവച്ച ഈ കാവ്യനീതികൊണ്ട് ഞങ്ങളുത്തരം നൽകി. പ്രിയ നേതാവേ വിട…മരണം വരെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്ന ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ… നേർവഴി കാട്ടിയതിന്, പ്രകാശം പകർന്നതിന് നന്ദി…നിങ്ങളുയർത്തിയ ആശയങ്ങളും വെളിച്ചവും തലമുറകളിലേക്ക് പകർന്നു കൊടുക്കാൻ ശക്തമായ ഒരു യുവത ഇവിടെയുണ്ട്… ഇങ്ങനെയൊരു മനുഷ്യൻ ജീവനും ജീവിതവുമേകി കടന്നുപോയെന്ന് ഞങ്ങൾ പറയും….പ്രിയ കുഞ്ഞൂഞ്ഞേ സമാധാനത്തോടെ നിങ്ങൾക്ക് കണ്ണടക്കാം..

Advertisement
inner ad

ഹൃദയവേദനയോടെ വിട…..

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Sahithyaveekshanam

രജിന്‍ എസ് ഉണ്ണിത്താന്റെ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു

Published

on


തിരുവനന്തപുരം: രജിന്‍ എസ് ഉണ്ണിത്താന്റെ പുതിയ പുസ്തകമായ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു. ജയകുമാര്‍ ഐ എ എസ് ഇങ്ങനെ പറഞ്ഞത് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനുമായ കെ ജയകുമാര്‍ ഐ എ എസ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.എഴുത്തുകാരന്‍ എം ആര്‍ തമ്പാന്‍ പുസ്തകം സ്വീകരിച്ചു. പ്രതിഷേധങ്ങളും ആശയങ്ങളും കവിതകളായ പുസ്തകത്തില്‍ കര്‍ഷകന്റെ ആത്മഹത്യയും, സിദ്ധാര്‍ഥിന്റെ മരണവും, ഉച്ചകഞ്ഞി വിവാദവും, ലാത്തി ചാര്‍ജും, സാക്ഷരത അധ്യപകന്റെ ആന്മഹത്യയും സ്വാതന്ത്ര്യവും യുദ്ധവും എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ രജിന്റെ നാലാമത്തെ പുസ്തകമാണ് നിലാനിദ്ര. ബുക്ക് കഫെ യാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.ചടങ്ങില്‍ എം ടി ഗിരിജ കുമാരി അധ്യക്ഷത വഹിച്ചു.

അഡ്വ എന്‍ ശ്രീകുമാര്‍, ജി രഘുനാഥ്, ഷൈജു അലക്‌സ്, തിരുമല ശിവന്‍കുട്ടി, വിര്‍ജിന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു രജിന്‍ എസ് ഉണ്ണിത്താന്‍ മറുപടി പ്രസംഗം നടത്തി. സര്‍ക്കാരിനെതിരെയും നാട്ടിലെ സാമൂഹിക വ്യവസ്ഥകള്‍ക്കെതിരിയും ചലിക്കുന്ന പേന തുമ്പുകളാണ് രജിന്റെ എന്നും അത് സമൂഹത്തില്‍ പ്രതിഷേധ അല ആഞ്ഞ് അടുക്കുമെന്നും സാഹിത്യകാരനായ പൊതുപ്രവര്‍ത്തകന് ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നും സാഹിത്യകാരന്‍ എം ആര്‍ തമ്പാന്‍ പറഞ്ഞു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Sahithyaveekshanam

ഓടക്കുഴൽ അവാർഡ് പി എൻ ഗോപീകൃഷ്ണന്

Published

on

മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisement
inner ad

മഹാകവി ജിയുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Advertisement
inner ad
Continue Reading

Sahithyaveekshanam

കാപട്യ പ്രണയം; അശ്വതി അച്ചു എഴുതുന്നു

Published

on

അവൻ സ്നേഹത്തിൻ പാലാഴി തീർത്ത്
അവളെ മാടി വിളിക്കും
അതിലേക്ക് അവൾ ആകാശ കോട്ടപോലെ
സ്വപ്നങ്ങൾ നെയ്തു ചാടി വീഴും
അവൻ തിരമാലകളിൽ കോരിയെടുത്ത്
അവളെ പാവ കൂത്ത് കളിപ്പിക്കും
അവസാനം
ഉപയോഗ ശ്യൂന്യ മായ
കളിപാവയെ പോലെ തീരത്തേക്ക്
വലിച്ചെറിയും
അപ്പോഴും അവൾക്ക് ജീവൻ
ഉണ്ടെങ്കിൽ
വെറുതെ വിടുക

Continue Reading

Featured