കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ : കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വ്യാഴാഴ്ച വിമാനത്താവളത്തിലിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോയിലേറെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടികൂടി. വിപണിയില്‍ 1.2 കോടി രൂപയിലേറെ വില വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.വടകര സ്വദേശി കുനിയത്ത് മുസ്തഫയില്‍ നിന്ന് 1320 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. കാസര്‍കോട് ഉപ്പള സ്വദേശി ഷാഫിയില്‍ നിന്ന് 1030 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുഖ്മാനില്‍ നിന്ന് 1086 ഗ്രാം സ്വര്‍ണ മിശ്രിതവും 50 ഗ്രാമിന്റെ ഒരു മാലയും പിടിച്ചെടുത്തു.

Related posts

Leave a Comment