കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ആണ് ഹര്‍ജി തള്ളിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുള്ളതിനാൽ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുള്ളതിനാലാണ് ജാമ്യം നിഷേധിച്ചത്. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച്‌ അ‍ര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് ഉയര്‍ത്തുന്ന വാദം.

Related posts

Leave a Comment