കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി മുന്നേ മുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ സ്വര്‍ണം കടത്തിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.കാസര്‍കോട് സ്വദേശിയില്‍ നിന്നു ഒരു കിലോ സ്വര്‍ണവും മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്നു രണ്ട് കിലോ സ്വര്‍ണവുമാണ് പിടിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി 800 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Related posts

Leave a Comment